Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞത് ഇഷ്ടമായില്ല; പത്താം ക്ലാസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറുത്തുകൊന്നു; അച്ഛന്റെ തലയിൽ കുറ്റം കെട്ടിവെച്ച് മുങ്ങാൻ ശ്രമം; ഒടുവിൽ പൊലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടത് 19 വയസ്സുകാരിയുടെ ക്രൂരതയുടെ മുഖം

കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞത് ഇഷ്ടമായില്ല; പത്താം ക്ലാസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറുത്തുകൊന്നു; അച്ഛന്റെ തലയിൽ കുറ്റം കെട്ടിവെച്ച് മുങ്ങാൻ ശ്രമം; ഒടുവിൽ പൊലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടത് 19 വയസ്സുകാരിയുടെ ക്രൂരതയുടെ മുഖം

റോത്തക്: നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം റോത്തക്കിൽ നടന്നത്. പത്താം ക്ലാസുകാരനായ സ്വന്തം സഹോദരനെ തന്റെ കാമുകന്റെ കാര്യം അമ്മയോട് പറഞ്ഞ ദേഷ്യത്തിന് സഹോദരി ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്‌ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി.ഹരിയാനയിലെ റോത്തക്കിലുള്ള സമർ ഗോപാൽപുർ ഗ്രാമത്തിലാണ് സംഭവം.

അമ്മയും അച്ഛനും വീട്ടിലില്ലാത്ത സമയത്താണ് 19 വയസുകാരിയായ കാജൾ സഹോദരൻ മോണ്ടി സിങ്ങിനെ കൊന്നുകളഞ്ഞത്. സഹോദരനെ വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയതിന് ശേഷം കാജൾ മൃതദേഹം വീട്ടിലെ കിടക്കയിൽ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കുകയും ചെയ്തു.

ഇതിന് ശേഷം വീട്ടിൽ നിന്നിറങ്ങി പാനിപ്പത്തിലേക്ക് ബസിൽ രക്ഷപ്പെട്ടതിന് ശേഷം അവിടെ നിന്ന് അമ്മ സുശീലയെ വിളിച്ച് അച്ഛൻ തേജ് പാൽ മോണ്ടിയെയും തന്നെയും കൊല്ലാൻ ശ്രമിച്ചെന്നും താൻ അവിടെനിന്ന് രക്ഷപ്പെട്ടെന്നും അറിയിക്കുകയായിരുന്നു.

ഭയന്ന സുശീല ഉടൻ വീട്ടിലെത്തിയപ്പോൾ കണ്ടത് മകന്റെ മൃതദേഹമാണ്. ഇവർ പൊലീസിനെ വിവരമറിയിച്ചു.മോണ്ടിയെ കൊന്നത് അച്ഛൻ തേജ്പാലാണെന്നാണ് കാജൾ പൊലീസിനോടും പറഞ്ഞിരുന്നത്.

അച്ഛൻ തേജ്പാൽ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന കാര്യം സുശീല പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് വിശദമായ പരിശോധനയിൽ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങൾ പൊലീസിൽ സംശയം ജനിപ്പിച്ചു.

ഇതുവച്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്. താൻ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അമ്മയോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് മോണ്ടി സിങ്ങിനെ താൻ കൊന്നതെന്ന് ചോദ്യം ചെയ്യലിൽ കാജൾ സമ്മതിച്ചു. ഇതോടെ തകർന്നിരിക്കുകയാണ് അമ്മ സുശീല

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP