Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിലെ പുകമഞ്ഞ് ശ്വസിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം; പേസ് ബൗളർ സുരങ്ക ലക്മൽ ഗ്രൗണ്ടിൽ ഛർദ്ദിച്ചു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലംഘിച്ച ബിസിസിഐക്ക് വിമർശനം; ശീതകാലത്ത് ഡൽഹിയിൽ മൽസരം ഒഴിവാക്കിയേക്കും

ഡൽഹിയിലെ പുകമഞ്ഞ് ശ്വസിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം; പേസ് ബൗളർ സുരങ്ക ലക്മൽ ഗ്രൗണ്ടിൽ ഛർദ്ദിച്ചു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലംഘിച്ച ബിസിസിഐക്ക് വിമർശനം; ശീതകാലത്ത് ഡൽഹിയിൽ മൽസരം ഒഴിവാക്കിയേക്കും

മറുനാടൻ മലയാളി ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് ലങ്കൻ പേസ് ബൗളർ സുരങ്ക ലക്മലിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽ ഛർദ്ദിച്ച ലക്മലിന് ചികിത്സ നൽകി. പേസ് ബൗളർ സുരംഗ ലക്്മാലിന് കളിക്കിടെ അടിയന്തര വൈദ്യസഹായം നൽകി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ബി.സി.സി.ഐ രാജ്യ തലസ്ഥാനത്ത് മൽസരം സംഘടിപ്പിച്ചത്.

ഡൽഹി ഫിറോസ് ഷാ കോട്്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ് മൽസരത്തിന് പുകമഞ്ഞ് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. മാസ്‌ക് ധരിച്ചാണ് ലങ്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനെത്തിയത്. കളിക്കിടെ ഛർദിച്ച ലക്മാലിനെ ഡ്രസിങ്ങ് റൂമിലേക്ക് മാറ്റി. പുകമഞ്ഞ് രൂക്ഷമായതിനെത്തുടർന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം മൽസരം തടസപ്പെട്ടിരുന്നു. പതിനൊന്നിൽ എട്ട് താരങ്ങളും മാസ്‌ക് ധരിച്ചാണ് കളത്തിലിറങ്ങിയത്. സ്റ്റേഡിയം ഉൾപ്പെടുന്ന ഓൾഡ് ഡൽഹി മേഖലയിലെ വായുഗുണനിലവാര സൂചിക ഏറ്റവും ഗുരുതരമായ 390 ൽ തുടരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് സൂചികയേക്കാൾ പതിനെട്ട് ശതമാനം കൂടുതലാണ് സ്റ്റേഡിയത്തിലെ മലിനീകരണ തോത്. ഈ സാഹചര്യത്തിൽ മൽസരം സംഘടിപ്പിക്കുന്നത് സാധാരണ ജനങ്ങൾക്കൊപ്പം കളിക്കാർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മൽസരവുമായി മുന്നോട്ടു പോകാനായിരുന്നു ബി.സി.സി.ഐയുടെ തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ ബി.സി.സി.ഐയോട് വിവരം ആരാഞ്ഞിരുന്നു. അതേസമയം, ശീതകാലത്ത് ഡൽഹിയിൽ മൽസരം സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. അമേരിക്ക ഉൾപ്പെടെ വിവിധ എംബസികളും പൗരന്മാർക്ക് ഡൽഹിയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുകമഞ്ഞ് രൂക്ഷമായ ഡൽഹിയിൽ കാഴ്ച പരിധിയും വളരെ കുറവാണ്. ടെസ്റ്റിന്റെ രണ്ടാം ദിനവും ലങ്കൻ താരങ്ങൾ പുകമഞ്ഞ് മൂലം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രണ്ടു തവണ മത്സരം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും പുകമഞ്ഞ് വില്ലനായത്. ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്ന കാരണത്താൽ ലങ്കൻ താരങ്ങൾ കളിക്കിടെ മൈതാനം വിട്ടിരുന്നു.

ഗ്രൗണ്ടിൽ ഛർദ്ദിച്ച ലക്മൽ ഇന്ന് മൂന്ന് ഓവർ മാത്രമാണ് ബൗൾ ചെയ്തത്. ഇന്നും മാസ്‌ക് ധരിച്ചാണ് ലങ്കൻ താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്. പുകമഞ്ഞ് ശക്തമായതോടെ ഡൽഹിയിൽ കാഴ്ച പരിധിയും വളരെ കുറവാണ്. അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്ന് വ്യക്തമാക്കിയ താരങ്ങൾ മാസ്‌ക് ധരിച്ചാണ് ഇന്ന് കളിക്കാനിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP