Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പത്താംക്ലാസ് പരീക്ഷാഫലം പരസ്യമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ; ജനപ്രതിനിധി സത്യവാങ്മൂലത്തിൽ നല്കുന്ന വിവരം പരിശോധിക്കാൻ വോട്ടർക്ക് അവകാശമുണ്ടെന്നും കമ്മീഷന്റെ നിരീക്ഷണം

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പത്താംക്ലാസ് പരീക്ഷാഫലം പരസ്യമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ; ജനപ്രതിനിധി സത്യവാങ്മൂലത്തിൽ നല്കുന്ന വിവരം പരിശോധിക്കാൻ വോട്ടർക്ക് അവകാശമുണ്ടെന്നും കമ്മീഷന്റെ നിരീക്ഷണം

ന്യൂഡൽഹി: കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയുടെ പത്താം ക്ലാസിലെയും +2വിന്റെയും പരീക്ഷാ ഫലങ്ങൾ പരസ്യമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. വ്യക്തിപരമായ വിവരങ്ങളായതിനാൽ പരസ്യമാക്കാനാവില്ലെന്ന സിബിഎസ്ഇയുടെ നിലപാടു തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്.

ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനുള്ള അവസരം സിബിഎസ്ഇ ചെയ്യണമെന്നും അറുപതു ദിവസത്തിനകം സർട്ടിഫൈ ചെയ്ത പകർപ്പുകൾ നല്കണമെന്നുമാണ് വിവരാവകാശ കമ്മീഷണർ എം. ശ്രീധർ ആചാര്യലു ഉത്തരവിട്ടിരിക്കുന്നത്. അതേസമയം മാർക് ഷീറ്റിലെ വ്യക്തിപരമായ വിവരങ്ങൾ പര്യമാക്കേണ്ടെന്നും കമ്മീഷൻ നിർദ്ദേശം നല്കിയിട്ടുണ്ട്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതാ വിവരങ്ങളും പര്യമാക്കാൻ ഉത്തരവിട്ടത് ആചാര്യലു ആയിരുന്നു.

ജനപ്രതിനിധി സത്യവാങ്മൂലത്തിൽ നല്കുന്ന വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ പരിശോധിക്കാൻ വോട്ടർക്ക് അവകാശമുണ്ടെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. സ്മൃതി ഇറാനി പാർലമെന്റ് എംപിയായതിനാൽ അവരും വിവരാവകാശ നിയമത്തിന്റെ കീഴിൽ വരും.

സ്മൃതി ഇറാനി പഠിച്ചുവെന്ന് അവകാശപ്പെടുന്ന ഡൽഹിയിലെ ഹോളി ചൈൽഡ് ഓക്‌സിലിയം സ്‌കൂളിനോടും കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിനോടും സ്മൃതി ഇറാനിയുടെ റോൾ നമ്പർ നല്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്‌കൂളിലെ പഴയ രേഖകൾ ഡിജിറ്റലൈസ് ചെയ്തിട്ടില്ലാത്തതിനാൽ രേഖകൾ കണ്ടെടുക്കാൻ സയമം എടുക്കും.

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വൻ വിവാദം ഉയർന്നതിനൊടുവിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്കിയത് സ്മൃതിക്കായിരുന്നു. ഇത്രയും പ്രധാനപ്പെട്ട വകുപ്പ് കുറച്ചുകൂടി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. 1996 ൽ ബിഎ വിജയിച്ചുവെന്നാ്ണ് തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ സ്മൃതി അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ കണ്ടെടുക്കാനായിട്ടില്ലെന്നാണ് ആരോപണം.

അതേസമയം തന്നെ വിലയിരുത്തേണ്ടത് ഡിഗ്രിയുടെ അടിസ്ഥാനത്തിലല്ല, പ്രകടത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സ്മൃതി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP