Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ കനത്ത മഞ്ഞ്: ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി: കനത്ത മഞ്ഞിൽ രാജ്യതലസ്ഥാനം മൂടിയതോടെ ഗതാഗതം താറുമാറായി. എഴുപതോളം ട്രെയിനുകൾ വൈകി. ഡൽഹിയിലേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു. ട്രെയിനുകൾ വൈകിയതോടെ ഡൽഹിയിലെത്തി തിരികെ പോകേണ്ടവയുടെ പുറപ്പെടൽ സമയവും മാറ്റിയിട്ടുണ്ട്. ഡൽഹിയെ മൂടിയ മഞ്ഞിൽ ഇരുപത്തിയഞ്ചിലേറെ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളുടെ യാത്രയും വൈകി. എയർ ഇന്ത്യ കുളുവിലേക്കുള്ള ഷെഡ്യൂൾ റദ്ദാക്കി.

രാവിലെ റോഡ് ഗതാഗതത്തെയും മഞ്ഞു ബാധിച്ചു. ഒമ്പതു മണിയോടെയാണ് വാഹനങ്ങൾ നിരത്തിലിറക്കിയത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും സമാനകാലാവസ്ഥയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP