Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൊഴിലാളികളെ സംരക്ഷിക്കാൻ എന്തിന് നൂറ് കണക്കിന് നിയമങ്ങൾ? പെൻഷനും പിഎഫും ഇ എസ് ഐയും അടക്കം സാമൂഹിക സുരക്ഷാ നിയമങ്ങൾ എല്ലാം സംയോജിപ്പിച്ച് ഒരു നിയമം ആക്കാൻ ആലോചിച്ച് സർക്കാർ; നീക്കം നടക്കുന്നത് തൊഴില മേഖലയിലെ വമ്പൻ പൊളിച്ചെഴുത്തിന്

തൊഴിലാളികളെ സംരക്ഷിക്കാൻ എന്തിന് നൂറ് കണക്കിന് നിയമങ്ങൾ? പെൻഷനും പിഎഫും ഇ എസ് ഐയും അടക്കം സാമൂഹിക സുരക്ഷാ നിയമങ്ങൾ എല്ലാം സംയോജിപ്പിച്ച് ഒരു നിയമം ആക്കാൻ ആലോചിച്ച് സർക്കാർ; നീക്കം നടക്കുന്നത് തൊഴില മേഖലയിലെ വമ്പൻ പൊളിച്ചെഴുത്തിന്

ന്യൂഡൽഹി: സാമൂഹിക സുരക്ഷാനിയമങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ 'സാമൂഹിക സുരക്ഷ-ക്ഷേമ ചട്ടം' കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റ്‌വിറ്റി, പ്രസവാനുകൂല്യം, തൊഴിലാളി നഷ്ടപരിഹാരനിയമം, അസംഘടിതതൊഴിലാളി ക്ഷേമനിയമം എന്നിവയുൾപ്പെടെ പതിനഞ്ചോളം നിയമങ്ങളാണ് ഇതിന്റെ പരിധിയിൽവരിക. പല നിയമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കാനാണ് ഇത്.

തൊഴിൽമേഖലയിൽ വന്മാറ്റത്തിന് കളമൊരുക്കുന്ന ഈ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ വെള്ളിയാഴ്ച ത്രികക്ഷി ചർച്ച വിളിച്ചു. വേജസ് കോഡ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് ഭേദഗതി തുടങ്ങിയ തൊഴിൽപരിഷ്‌കരണനീക്കങ്ങൾ തൊഴിലാളിസംഘടനകളുടെ എതിർപ്പുമൂലം തത്കാലം മരവിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് പുതിയചട്ടത്തിന്റെ കരട് തൊഴിൽമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.

നിലവിലെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ സംഘടിത, അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാമൂഹികസുരക്ഷ ഉറപ്പാക്കുകയും ആനുകൂല്യം വ്യാപിപ്പിക്കുകയുമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. തൊഴിലാളികളല്ലാത്തവർക്കും സാമൂഹികസുരക്ഷ ഉറപ്പാക്കും. തൊഴിലെടുക്കുന്ന എല്ലാവർക്കും ഒരേതരത്തിലുള്ള ആനുകൂല്യം ലഭ്യമാക്കും. രണ്ടാം ലേബർകമ്മിഷന്റെ ശുപാർശപ്രകാരമാണ് ചട്ടം തയ്യാറാക്കിയത്.

പ്രോവിഡന്റ് ഫണ്ട്, പി.എഫ്. പെൻഷൻ, ഇ.എസ്.ഐ., ഗ്രാറ്റ്‌വിറ്റി തുടങ്ങിയ ആനുകൂല്യങ്ങളെ ഏതുതരത്തിലാവും കോഡ് ബാധിക്കുകയെന്ന് ഈഘട്ടത്തിൽ പറയാനാവില്ല. അവ നിലനിർത്തുമെങ്കിലും ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാവുമോ എന്ന് വ്യക്തമല്ല. കരാർതൊഴിലാളികൾക്കും ഗ്രാറ്റ്‌വിറ്റിക്ക് അർഹതയുണ്ടാവുമെന്ന് കരടിൽ വിശദീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP