Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിഹിത ബന്ധം: യുവാവ് ബേസ് ബോൾ ബാറ്റുകൊണ്ട് പിതാവിനെ തല്ലിക്കൊന്നു

മീററ്റ്: സഹപ്രവർത്തകയുമായി അവിഹിത ബന്ധം പുലർത്തിയ പിതാവിനെ യുവാവ് ബേസ് ബോൾ ബാറ്റു കൊണ്ട് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇരുപതുവയസുകാരനായ അങ്കിത് സിംഗാളാണ് പിതാവ് ഡോ. അശോകി(46)നെ അടിച്ചുകൊന്നത്.

ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മാരകമായ ആയുധം കൊണ്ടുള്ള അടിയേറ്റാണ് മരിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യംചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചത്. ബേസ് ബോൾ ബാറ്റുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അങ്കിത് സമ്മതിച്ചു. അങ്കിതിന്റെ മുറിയിൽനിന്ന് കൊലയ്ക്കുപയോഗിച്ച ബാറ്റും രക്തം പുരണ്ട തുണിയും കണ്ടെടുത്തു.

സഹപ്രവർത്തകയായ സ്ത്രീയുമായി പിതാവ് തുടർന്നിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും ആ ബന്ധം തനിക്കിഷ്ടമില്ലാത്തതായിരുന്നെന്നും അങ്കിൽ പൊലീസിനോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP