Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൾക്കായി ഒരുങ്ങുന്ന ആഡംബര വസതി സന്ദർശിക്കാൻ എത്തിയ സോണിയക്ക് ശാരീരിക അസ്വാസ്ഥ്യം; പ്രിയങ്കയ്ക്കായി പുത്തൻ ബംഗ്‌ളാവ് ഒരുങ്ങുന്നത് വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ; സോണിയയുടെ അവശതയ്ക്ക് കാരണം കാലാവസ്ഥയിലെ മാറ്റവും യാത്രയും മൂലമെന്ന് ആശുപത്രി അധികൃതർ

മകൾക്കായി ഒരുങ്ങുന്ന ആഡംബര വസതി സന്ദർശിക്കാൻ എത്തിയ സോണിയക്ക് ശാരീരിക അസ്വാസ്ഥ്യം; പ്രിയങ്കയ്ക്കായി പുത്തൻ ബംഗ്‌ളാവ് ഒരുങ്ങുന്നത് വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ; സോണിയയുടെ അവശതയ്ക്ക് കാരണം കാലാവസ്ഥയിലെ മാറ്റവും യാത്രയും മൂലമെന്ന് ആശുപത്രി അധികൃതർ

ന്യൂഡൽഹി: ഷിംലയിൽ മകൾ പ്രിയങ്കാ ഗാന്ധിക്കു വേണി ഒരുങ്ങുന്ന ആഡംബര വസതി കാണാനെത്തിയ സോണിയാ ഗാന്ധിക്ക് ശാരീരികാസ്വാസ്ഥ്യം. കോൺഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞ ശേഷം കുടുംബത്തിന്റെ കാര്യങ്ങളിൽ കൂടുതലായി ഇടപെടുന്ന സോണിയ ഇന്ന് പ്രിയങ്കയ്ക്കു വേണ്ടി രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഷിംലയിൽ പണിതുയർത്തുന്ന പുത്തൻ ബംഗ്‌ളാവ് കാണാൻ എത്തിയതായിരുന്നു.

പ്രായാധിക്യം കൊണ്ടുള്ള അവശതയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും സോണിയയെ അലട്ടുന്നുണ്ട്. അടുത്തിടെ അവർ വിദേശത്ത് ചികിത്സയ്ക്കായി പോകുകയും ചെയ്തിരുന്നു. ഷിംലയിൽ നിന്ന് 14 കിലോമീറ്റർ അകലെ ഛാറാബ്രാ ഗ്രാമത്തിൽ ആണ് പ്രിയങ്കയ്ക്കായി ബംഗ്‌ളാവ് ഒരുങ്ങുന്നത്. ഇവിടെ വച്ചാണ് സോണിയക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയ ഡൽഹിയിലേക്ക് മടങ്ങി. മകൾ പ്രിയങ്കാ ഗാന്ധിയും കൂടെ ഉണ്ടായിരുന്നു. ഇന്നലെയാണ് സോണിയാ ഗാന്ധി ഷിംയിലേക്ക് പോയത്. പ്രിയങ്കയുടെ വസതി സന്ദർശിച്ചുകൊണ്ടിരിക്കുന്ന വേളയിൽ സോണിയക്ക് അവശത തോന്നിയതോടെ അവരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം പ്രിയങ്കയും സോണിയാ ഗാന്ധിയും സ്വകാര്യ വാഹനത്തിൽ ചണ്ടിഗഢിലേക്ക് പോയി. ആംബുലൻസ് അനുവദിച്ചിരുന്നവെങ്കിലും സ്വന്തം വാഹനത്തിൽ പോകാൻ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതുമൂലം ആംബുലൻസ് ഇവരുടെ വാഹനത്തെ പിന്തുടർന്നു.

തുടർന്ന് ചണ്ടിഗഢിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് സോണിയയും പ്രിയങ്കയും ഡൽഹിയിലേക്ക് പുറപ്പെട്ടത്. സോണിയയുടെ ആരോഗ്യനില തൃപ്തിരകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യാത്രയും കാലാവസ്ഥയിലുള്ള മാറ്റവു മൂലയാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നും ആശുപത്രി വിശദീകരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP