Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി അധികാര ഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്; ഇതിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ല; മോദിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങൾ തുറന്നുകാട്ടുമെന്ന് സോണിയ ഗാന്ധി

മോദി അധികാര ഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്; ഇതിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ല; മോദിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങൾ തുറന്നുകാട്ടുമെന്ന് സോണിയ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.മോദിക്ക് അധികാരം തലയ്ക്കുപിടിച്ചതുമൂലമുണ്ടായ ധാർഷ്ട്യമാണ്. കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് ആക്രമിക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവേ സോണിയ പറഞ്ഞു.

മോദി അധികാര ഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്. എന്നാൽ ഇതിനു മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ല. യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതികളെല്ലാം ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ ദുർബലമാക്കുകയോ ആണ് മോദി സർക്കാർ ചെയ്തത്. മന്മോഹൻ സിങ്ങിന്റെ ഭരണത്തിനു കീഴിൽ സാമ്പത്തിക പുരോഗതി അതിന്റെ ഔന്നത്യങ്ങളിലെത്തിയിരുന്നു. മോദിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങൾ തുറന്നുകാട്ടും' സോണിയ പറഞ്ഞു.

യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി.ചിംദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സോണിയ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുകയാണ് സർക്കാരെന്നും അവർ ആരോപിച്ചു.

കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷത്തോടെ ശക്തമായി രംഗത്തുവരണമെന്ന സന്ദേശം നൽകുന്നതായിരുന്നു സോണിയാ ഗാന്ധിയുടെ പ്രസംഗം. 1978ൽ ചിക്ക്മാംഗ്ലൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം പൂർവാധികം ശക്തിയോടെ ഇന്ദിരാഗാന്ധി ലോക്സഭയിൽ തിരിച്ചെത്തിയ കാര്യം പ്രവർത്തകരെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. വരുന്ന കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരുമെന്നും രാജ്യത്ത് പാർട്ടിക്ക് ഉണർവുണ്ടാകുമെന്നും സോണിയ പറഞ്ഞു.

പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന്. പാർട്ടിയുടെ വിജയമെന്നതു രാജ്യത്തിന്റെ വിജയമാണ്. അതു നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. കോൺഗ്രസ് എന്നത് ഒരു രാഷ്ട്രീയനാമം മാത്രമല്ല, അതൊരു മുന്നേറ്റമാണെന്നു മറ്റുള്ളവർക്കു മനസ്സിലാക്കി കൊടുക്കണമെന്നും സോണിയ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP