Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റ് തടവുകാർ സാരിയുടക്കുമ്പോൾ ചിന്നമ്മയ്ക്ക് ജയിലിൽ വേഷം ചുരിദാർ; ജയിലിലെ ഭക്ഷണത്തിന് പുറമേ പുറത്ത് നിന്നും ഭക്ഷണമെത്തിക്കുന്നു; ശശികലാ നടരാജന് പ്രത്യേക പരിഗണന നൽകുന്നതിൽ എതിർപ്പുമായി സഹതടവുകാർ

മറ്റ് തടവുകാർ സാരിയുടക്കുമ്പോൾ ചിന്നമ്മയ്ക്ക് ജയിലിൽ വേഷം ചുരിദാർ; ജയിലിലെ ഭക്ഷണത്തിന് പുറമേ പുറത്ത് നിന്നും ഭക്ഷണമെത്തിക്കുന്നു; ശശികലാ നടരാജന് പ്രത്യേക പരിഗണന നൽകുന്നതിൽ എതിർപ്പുമായി സഹതടവുകാർ

ബെംഗളൂരു:തമിഴ്‌നാട് മുഖ്യമന്ത്രിയാകനിറങ്ങി പുറപ്പെട്ട് അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി ശശികലയ്ക്ക് പ്രത്യേക സൗകര്യം നൽകുന്നതായി പരാതി. ശശികലയ്ക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ മറ്റ് തടവുകാരാണ് ജയിൽ അധികൃതരെ പ്രതിഷേധമറിയിച്ചത്.

ജയിലിൽ സ്ത്രീതടവുകാർക്ക് വെള്ളസാരിയും ബ്ലൗസുമാണ് നൽകുന്നത്. എന്നാൽ, ശശികല ചുരിദാർ ധരിക്കുന്നുവെന്നും പുറത്തുനിന്ന് ഭക്ഷണം എത്തിച്ചുനൽകുന്നുവെന്നുമാണ് പരാതി. ശശികലയ്ക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന് ജയിൽ അധികൃതർ നേരത്തേ അറിയിച്ചിരുന്നു. പ്രത്യേക പരിഗണന വേണമെന്ന ശശികലയുടെ ആവശ്യം ജയിൽ അധികൃതർ തള്ളുകയായിരുന്നു.

ശശികലയ്ക്ക് സന്ദർശകരെ കാണുന്നതിനും പ്രത്യേക ഇളവുകൾ നൽകുന്നുണ്ടെന്നും പരാതിയുണ്ട്. സന്ദർശകരെ കാണാൻ ശശികല എത്തുന്നത് ജയിൽ സൂപ്രണ്ടിനോടൊപ്പമാണെന്നും കൂടുതൽ സമയം സന്ദർശകരുമായി സംസാരിച്ചിരിക്കാൻ അനുവാദം നൽകുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ, പ്രത്യേക പരിഗണന നൽകുന്നുവെന്ന ആരോപണം ശരിയല്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP