Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിക്ക് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ കേന്ദ്രസർക്കാർ നീക്കം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും; ഡൽഹി തെരഞ്ഞെടുപ്പ് വോട്ട് നേടാനുള്ള തട്ടിപ്പെന്ന് ആക്ഷേപം

സിക്ക് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ കേന്ദ്രസർക്കാർ നീക്കം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും; ഡൽഹി തെരഞ്ഞെടുപ്പ് വോട്ട് നേടാനുള്ള തട്ടിപ്പെന്ന് ആക്ഷേപം

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിന് ശേഷം സിക്ക് വിരുദ്ധ കലാപം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് അരങ്ങേറിയ കലാപത്തിൽ പുനരന്വേഷണം നടത്താൻ നടത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജി.പി.മാത്തുർ അദ്ധ്യക്ഷനായ സമിതി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പുനരന്വേഷണം നടത്തുന്ന കാര്യത്തിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാവും.

1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടർന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തിൽ 3325 പേരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ മാത്രം 2733 പേർ മരിച്ചു.

സിക്ക് വിരുദ്ധ കലാപം പുനരന്വേഷിക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് 478 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ നാനാവതി കമ്മിഷൻ 241 കേസുകൾ മാത്രമാണ് പുനരന്വേഷിക്കാൻ ശുപാർശ ചെയ്തത്. ബിജെപിയാകട്ടെ മുഴുവൻ കേസുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം മാത്തുർ സമിതി എത്ര കേസുകൾ അന്വേഷിക്കാൻ ശുപാർശ ചെയ്തു എന്നറിവായിട്ടില്ല.

241 കേസുകളിൽ നാലു കേസുകളാണ് സിബിഐ അന്വേഷിച്ചത്. ഇതിൽ ഒരു കേസിൽ മുൻ എംഎ‍ൽഎ അടക്കം അഞ്ചു പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇവർക്ക് ശിക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിംസബറിൽ, സിക്ക് കലാപത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നും ലഭിച്ച സഹായം കൂടാതെയാണിത്. ഇതിലൂടെ കേന്ദ്രത്തിന് 166 കോടിയുടെ അധികബാദ്ധ്യത ഉണ്ടാവും.

അതേസമയം സിക്ക് വിരുദ്ധ കലാപം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ തീരുമാനമെടുത്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയാണെന്നത് വ്യക്തമാണ്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സിഖ് മതസ്ഥരുടെ വോട്ടിൽ നോട്ടമിട്ടാണ് കേന്ദ്രസർക്കാറിന്റെ ഇപ്പോഴത്തെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP