Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിക്ക് കടുത്ത അസന്തുഷ്ടി; കുറ്റക്കാർക്കെതിരെ കർശനനടപടി വേണം; സിബിഎസ്ഇ ചോദ്യ പേപ്പർ ചോർച്ചയുടെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘം; പുതുക്കിയ പരീക്ഷാതീയതി ഒരാഴ്ചയ്ക്കുള്ളിലെന്ന് ബോർഡ്; ചോർച്ച ആവർത്തിക്കാതിരിക്കാൻ കുറ്റമറ്റ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി പ്രകാശ് ജാവ്‌ദേക്കർ; പരീക്ഷ സുതാര്യമാക്കാനുള്ള ദേശീയ പരീക്ഷാ ഏജൻസി അടുത്ത വർഷം മുതൽ

പ്രധാനമന്ത്രിക്ക് കടുത്ത അസന്തുഷ്ടി; കുറ്റക്കാർക്കെതിരെ കർശനനടപടി വേണം; സിബിഎസ്ഇ ചോദ്യ പേപ്പർ ചോർച്ചയുടെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘം; പുതുക്കിയ പരീക്ഷാതീയതി ഒരാഴ്ചയ്ക്കുള്ളിലെന്ന് ബോർഡ്; ചോർച്ച ആവർത്തിക്കാതിരിക്കാൻ കുറ്റമറ്റ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി പ്രകാശ് ജാവ്‌ദേക്കർ; പരീക്ഷ സുതാര്യമാക്കാനുള്ള ദേശീയ പരീക്ഷാ ഏജൻസി അടുത്ത വർഷം മുതൽ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സിബിഎസ്ഇയുടെ രണ്ടുപരീക്ഷകൾ റദ്ദാക്കി. പത്താം ക്ലാസ് ഗണിത ശാസ്ത്രം, 12 ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷകളാണ് റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് ഈ നടപടി. പരീക്ഷകൾ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ പുതുക്കിയ പരീക്ഷാ തീയതി സിബിഎസ്ഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.മാനവവിഭവ ശേഷ മന്ത്രി പ്രകാശ് ജാവ്‌ദേക്കറോടാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ നരേന്ദ്ര മോദി അസന്തുഷ്ടി അറിയിച്ചതായാണ് വിവരം. ഇതേ തുടർന്ന് ചോദ്യ പേപ്പർ ചോർച്ചയുടെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് പ്രകാശ് ജാവ്‌ദേക്കർ അറിയിച്ചു.

കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും, വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശക്തമായ സംവിധാനം കൊണ്ടുവരും.രാജ്യവ്യാപകമായാണ് പരീക്ഷ നടത്തുന്നതെങ്കിലും ഡൽഹിയിലെ ഏതാനും സകൂളുകളിൽ മാത്രമാണ് ചോദ്യപേപ്പർ ചോർച്ച റിപ്പോർ്ട്ട് ചെയ്തത്.അടുത്ത വർഷം മുതൽ പരീക്ഷാസംവിധാനം കുറ്റമറ്റതാക്കാൻ ദേശീയ പരീക്ഷാ ഏജൻസിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ബോർഡ് പരീക്ഷകളുടെ വിശ്വാസ്യത കാക്കാനും, വിദ്യാർത്ഥികളോട് നീതി പുലർത്താനുമാണ് ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനിച്ചത്.അതിനിടെ പരീക്ഷ വീണ്ടും നടത്തണമെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ചില കുട്ടികളും മാതാപിതാക്കളും ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.പത്താം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ് 12 ാം ക്ലാസിലെ ബയോളജി പരീക്ഷ എന്നിവയും ചോർന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

ഡൽഹി മേഖലയിൽ മാത്രമാണോ അതോ മറ്റുമേഖലകളിലും പുനഃപരീക്ഷ ഉണ്ടാകുമോയെന്ന കാര്യം സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല.അതേസമയം 10 ക്ലാസിലെ കണക്ക് പരീക്ഷാ ചോദ്യപേപ്പറുകൾ മറ്റുമേഖലകളിലും ചൊവ്വാഴ്ച പ്രചരിച്ചതായും റിപ്പോർട്ടുണ്ട്.ഇതാദ്യമായല്ല സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പറുകൾ ചോരുന്നത്.

ചോദ്യപേപ്പർ ചോർച്ച ഇതാദ്യമല്ല

2006 ലും സമാന സംഭവമുണ്ടായിരുന്നു.വാരാണസി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ തിരച്ചിലിനിടെയാണ് സിബിഎസ്ഇ ബിസിനസ് സ്റ്റഡീസിന്റെ പേപ്പർ കണ്ടെടുത്തത്. സ്‌ഫോടനത്തിന്റെ പിന്നാമ്പുറം തേടി ഹരിയാനയിലെ പാനിപ്പത്തിൽ ഓരോ ഡാബയുടെയും, ഹോട്ടലിന്റെയും മുക്കും മൂലയും തിരഞ്ഞ പൊലീസ് കണ്ടെത്തിയത് ചോർത്തിയ ചോദ്യക്കടലാസുകളായിരുന്നു.

2011 ൽ 12 ാം ക്ലാസിലെ കണക്കിന്റെയും, സയൻസിന്റെയും ചോദ്യപേപ്പറുകൾ ചോർന്നു.ലപാട്ടിയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ കൃഷ്ണൻ രാജു, ആൻഡമാൻസിലെ പിഡബ്ല്യുഡി എഞ്ചിനീയർ റഷീദ്, ഫോറസ്റ്റ് റേഞ്ചറായ വിജയൻ എന്നിവരെയാണ് അന്ന് സിബിഎസ്ഇ പരീക്ഷ നടക്കവേ ചോർച്ചയുടെ പേരിൽ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP