Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കന്നഡ സാഹിത്യകാരൻ കൽബറുഗിയുടെ കൊലപാതകം: ശ്രീരാമസേന മുൻനേതാവ് പിടിയിൽ; കൊലയാളികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം

കന്നഡ സാഹിത്യകാരൻ കൽബറുഗിയുടെ കൊലപാതകം: ശ്രീരാമസേന മുൻനേതാവ് പിടിയിൽ; കൊലയാളികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം

ബാംഗ്ലൂർ: ബാംഗ്ലൂരിനെ നടുക്കിയ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയത്ു. പ്രമുഖ കന്നഡ സാഹിത്യകാരൻ എം എം കൽബുറഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീരാമ സേനാ മുൻനേതാവ് പ്രസാദ് അതവാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം, സംഭവത്തിൽ ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേരുടെ രേഖാ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. രേഖാചിത്രത്തിൽ ഉള്ള ആളെയല്ല ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയതെന്നു സംശയിക്കുന്ന രണ്ട് അക്രമികളുടെ രേഖാ ചിത്രമാണ് ധാർവാഡ് പൊലീസ് പുറത്തുവിട്ടത്. ബൈക്കിൽ കൽബുറഗിയുടെ വീട്ടിലെത്തിയവരാണ് ഇരുവരും. കൂടുതൽ വിരങ്ങൾ അറിയില്ലെന്നും കേസ് സിഐഡിക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 30നാണ് പുരോഗമന ആശയങ്ങളിലൂടെ വിവാദം സൃഷ്ടിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും യുക്തിവാദിയും ഹംപിയിലെ കന്നഡ സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ കൽബുർഗി അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. ധാർവാഡ് കല്യാൺനഗറിലെ വസതിയിൽ ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്.

പ്രഭാതഭക്ഷണത്തിനിടെയാണ് സംഭവം. അക്രമികൾ വാതിലിൽ മുട്ടിയപ്പോൾ ഭാര്യ വാതിൽ തുറന്നുവെന്നും കൽബുർഗി ചെന്നപ്പോൾ ഇവരിലൊരാൾ നെറ്റിയിലേക്കും നെഞ്ചിലേക്കും വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കൽബുർഗിയുടെ കടുത്ത നിലപാടുകളെ എതിർക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണു വിവരം. ചില മതവിഭാഗങ്ങളിൽനിന്നു ഭീഷണി ഉണ്ടായിരുന്നതിനാൽ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെതന്നെ നിർദേശപ്രകാരം പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP