Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവത്തിനെത്തിയ യുവതിക്കു ചികിത്സ നടത്തിയത് ഫാർമസിസ്റ്റ്; ശസ്ത്രക്രിയയ്ക്കുശേഷം ഗർഭാശയത്തിൽ സൂചിയും മറന്നുവച്ചു; ഗർഭധാരണ ശേഷി നഷ്ടപ്പെട്ട യുവതിക്ക് സ്വകാര്യ ആശുപത്രി 30 ലക്ഷം രൂപ നല്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ

പ്രസവത്തിനെത്തിയ യുവതിക്കു ചികിത്സ നടത്തിയത് ഫാർമസിസ്റ്റ്; ശസ്ത്രക്രിയയ്ക്കുശേഷം ഗർഭാശയത്തിൽ സൂചിയും മറന്നുവച്ചു; ഗർഭധാരണ ശേഷി നഷ്ടപ്പെട്ട യുവതിക്ക് സ്വകാര്യ ആശുപത്രി 30 ലക്ഷം രൂപ നല്കാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ

ന്യൂഡൽഹി: പ്രസവത്തിനെത്തിയ യുവതിക്കു ചികിത്സ നടത്തിയ ഫാർമസിസ്റ്റ്. പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ഗർഭാശയത്തിൽ സൂചി മറന്നുവച്ചു. ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥമൂലം ഗർഭധാരണശേഷി നഷ്ടപ്പെട്ടു യുവതി. ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴയും.

ഡൽഹിയിലെ ശ്രീ ജീവൻ ആശുപത്രിയാണ് 30 ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് സംസ്ഥാനത്തെ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. ശ്രീ ജീവൻ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി.

2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ പ്രസവത്തിനെത്തിയ ഡൽഹി സ്വദേശിനി റുബീനയെ ചികിത്സിച്ചത് ഡോക്ടർ അല്ലെന്നും ഫാർമസിസ്റ്റാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പ്രസവ ശസ്ത്രക്രിയക്കു ശേഷം സൂചി ഗർഭാശയത്തിൽ മറന്നു വച്ചതാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. 2009 സെപ്റ്റംബർ 15ന് പ്രസവം നടന്നതിനു ശേഷം യുവതിക്ക് ഗർഭാശയത്തിൽ നിരന്തരമായി വേദന അനുഭവപ്പെടുകയും രക്തസ്രാവമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതേത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയ യുവതിയെ എക്‌സറേയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗർഭാശയത്തിൽ സൂചി ഉണ്ടെന്ന് കണ്ടെത്തിയത്.

പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ദിവസങ്ങൾക്കു ശേഷം മറ്റൊരു ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ യുവതിക്ക് ഇനി ഗർഭം ധരിക്കാനാവില്ലെന്ന് വ്യക്തമായി. ഇതേത്തുടർന്നാണ് കേസ് നൽകിയത്. യുവതി നൽകിയ കേസിനെതിരെ ആശുപത്രി അധികൃതർ നൽകി ഹർജി കമ്മീഷൻ തള്ളി.

ഗുരുതര ചികിത്സാ പിഴവ് കൂടാതെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് നേതൃത്വം നൽകിയത് ഡോക്ടർ തന്നെയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും ആശുപത്രി അധികൃതർ നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. ആശുപത്രിയെ അനുകൂലിച്ച ഡൽഹി മെഡിക്കൽ കൗൺസിലിനെയും കമ്മീഷൻ രൂക്ഷമായി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP