Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നത് നിഷേധിച്ച് ശ്രീ ശ്രീ രവിശങ്കർ; തെറ്റായി ആദ്യം റിപ്പോർട്ട് ചെയ്തതിൽ ഖേദിച്ച് ടൈംസ് ഓഫ് ഇന്ത്യ; മറുനാടനും വാർത്ത പിൻവലിച്ചു

പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നത് നിഷേധിച്ച് ശ്രീ ശ്രീ രവിശങ്കർ; തെറ്റായി ആദ്യം റിപ്പോർട്ട് ചെയ്തതിൽ ഖേദിച്ച് ടൈംസ് ഓഫ് ഇന്ത്യ; മറുനാടനും വാർത്ത പിൻവലിച്ചു

ന്യൂഡൽഹി: പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേന്ദ്രസർക്കാറിന്റെ ആശീർവാദത്തോടെ നടന്ന പരിപാടിയിൽ ആർട്ട് ഒഫ് ലിവിങ് സ്ഥാപകൻ ശ്രീശ്രീ രവിശങ്കർ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചെന്ന് പ്രചാരണം. സംഭവം വിവാദമായതോടെ രവിശങ്കർ വിശദീകരണവുമായി രംഗത്തത്തെി. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത ആദ്യം നൽകിയത്. ഇതേ തുടർന്ന് മറ്റ് പത്രങ്ങളും വാർത്ത നൽകി. ഇതാണ് ശ്രീ ശ്രീ രവിശങ്കർ നിഷേധിച്ചതും

നദിയും കൃഷിഭൂമിയും നശിപ്പിച്ച് വേദിയൊരുക്കിയതിന്റെ പേരിൽ വിവാദമായ ലോക സാംസ്‌കാരിക സമ്മേളന വേദിയിൽ പാക്കിസ്ഥാനും ഇന്ത്യയും ജയിക്കണമെന്ന് സർക്കാറിന്റെയും ഭരണപക്ഷത്തിന്റെയും ഉന്നതരുടെ സാന്നിധ്യത്തിൽ രവിശങ്കർ പറഞ്ഞതാണ് പ്രചരിച്ചത്. പാക്കിസ്ഥാനിൽനിന്നത്തെിയ മുഫ്തി മുഹമ്മദ് സഈദ് ഖാന്റെ സംസാരത്തിനുശേഷം മൈക്ക് വാങ്ങിയ രവിശങ്കർ ജയ്ഹിന്ദും പാക്കിസ്ഥാൻ സിന്ദാബാദും ഒന്നിച്ചുപോകണമെന്നും, ഒരാൾ ജയിക്കുക എന്നാൽ മറ്റൊരാൾ തോൽക്കുക എന്നല്ല അർഥമെന്നും പറഞ്ഞിരുന്നു. തുടർന്ന് മുഫ്തി പാക്കിസ്ഥാനും രവിശങ്കർ ഇന്ത്യക്കും ജയ് വിളിച്ചു.

യുദ്ധവും അക്രമവും അവസാനിപ്പിച്ച് സമാധാനം ലഭിക്കണമെന്നാണ് ഇരു രാജ്യങ്ങളിലുമുള്ള ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം പണ്ടുമുതലേ പറയുന്ന സാമൂഹിക പ്രവർത്തകരെയും എഴുത്തുകാരെയും വിദ്യാർത്ഥികളെയും രാജ്യവിരുദ്ധരായും പാക് ഏജന്റുമാരായും മുദ്രകുത്തുന്ന സംഘ്പരിവാർ രവിശങ്കറെയും നാടുകടത്തണമെന്ന് ആവശ്യപ്പെടുമോ എന്നും ട്വിറ്ററിൽ ചോദ്യമുയർന്നിരുന്നു. തുടർന്നാണ് പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചില്ലെന്ന വിശദീകരണമുണ്ടായത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ എല്ലാ പത്രങ്ങളും ഇത് വാർത്ത ആക്കിയിരുന്നു. മറുനാടനിലും ഈ വാർത്ത വന്നു. ശ്രീ ശ്രീ രവിശങ്കറുടെ ഓഫീസിൽ നിന്നും വിശദീകരണം ലഭിച്ചതിനെ തുടർന്ന് ആ വാർത്ത മറുനാടനും പിൻവലിക്കുകയാണ്.

Stories you may Like

More News in this category+

MNM Recommends +

Go to TOP