Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

25 ലക്ഷം പിഴയൊടുക്കിയതോടെ യമുനാതീരത്തു ലോക സാംസ്‌കാരികോത്സവത്തിനു തുടക്കമായി; പ്രധാനമന്ത്രിയും ചടങ്ങിനെത്തി; അഞ്ചു കോടി പിഴ ഒരു മാസത്തിനകം ഒടുക്കണമെന്നു രവിശങ്കറിനോട് ഹരിത ട്രിബ്യൂണൽ

25 ലക്ഷം പിഴയൊടുക്കിയതോടെ യമുനാതീരത്തു ലോക സാംസ്‌കാരികോത്സവത്തിനു തുടക്കമായി; പ്രധാനമന്ത്രിയും ചടങ്ങിനെത്തി; അഞ്ചു കോടി പിഴ ഒരു മാസത്തിനകം ഒടുക്കണമെന്നു രവിശങ്കറിനോട് ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: 25 ലക്ഷം രൂപ പിഴയൊടുക്കിയതോടെ യമുനാതീരത്തു ലോക സാംസ്‌കാരികോത്സവത്തിനു തുടക്കമായി. ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ നേതൃത്വം നൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്.

യമുനാതീരത്തു പരിസ്ഥിതിക്കു കോട്ടം തട്ടുന്ന വിധത്തിൽ നിർമ്മാണപ്രവർത്തനം നടത്തിയതിനുള്ള പിഴയൊടുക്കാൻ രവിശങ്കർ ഒരു മാസം സമയം ചോദിച്ചത് ദേശീയ ഹരിത ട്രിബ്യൂണൽ അനുവദിച്ചിരുന്നു.

അഞ്ചുകോടി രൂപയാണു പിഴയൊടുക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 25 ലക്ഷം രൂപ ഇന്നുതന്നെ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ചു കോടി രൂപ തിടുക്കത്തിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്നും തങ്ങളുടേത് ഒരു ചാരിറ്റബിൾ സംഘടനയാണെന്നുമാണു രവിശങ്കർ കോടതിയെ അറിയിച്ചത്.

യമുനാ നദീ തീരത്ത് ലോക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മലിനീകരണം ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണു ദേശീയ ഹരിത ട്രിബ്യൂണൽ ആർട്ട് ഓഫ് ലിവിംഗിന് അഞ്ചു കോടി രൂപ പിഴ വിധിച്ചത്. ജയിലിൽ പോയാലും പിഴ ഒടുക്കില്ലെന്നായിരുന്നു ശ്രീ ശ്രീയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. ഇന്നു തന്നെ 25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചു കോടി പിഴയൊടുക്കുന്നതിന് വെള്ളിയാഴ്ച വൈകിട്ട് വരെയാണ് ദേശീയ ഹരിത ട്രിബ്യൂണൽ സമയം അനുവദിച്ചത്. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ സാംസ്‌കാരികോത്സവം തടയണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ഹരിത ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തിരുന്നു. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസത്തേക്കണ് ഉത്സവം അരങ്ങേറുന്നത്. 155 രാജ്യങ്ങളിൽ നിന്നുള്ള ശ്രീ ശ്രീ ഭക്തർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 36,000ഓളം കലാകാരന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് ദേശീയ ഹരിത െ്രെടബ്യൂണൽ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കാൻ തയാറല്ലെന്ന് ശ്രീ ശ്രീ രവിശങ്കർ അറിയിച്ചതിനെ തുടർന്നാണ് കർഷക സംഘടനകൾ ട്രിബ്യൂണലിനെ സമീപിച്ചത്.

അതിനിടെ, ലോക സാസ്‌കാരികോത്സവത്തിന്റെ തയ്യാറെടുപ്പുകൾക്ക് സൈന്യത്തെ ഉപയോഗിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. ആഘോഷാവസരങ്ങളിൽ മുമ്പും സൈന്യം സഹായിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ആർട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ യമുനാ നദീ തീരത്ത് നടക്കുന്ന പരിപാടിക്കായി രണ്ടു താത്കാലിക പാലങ്ങൾ നിർമ്മിക്കുന്നതിനുവേണ്ടിയാണു സംഘാടകർ സൈന്യത്തിന്റെ സഹായം തേടിയത്. ഇതിനെതിരേ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. മുമ്പ് കുംഭമേള, മകരസംക്രാന്തി ആഘോഷാവസരങ്ങളിലും സൈന്യത്തിന്റെ സഹായം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP