Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ പ്രവേശനത്തിനു കോഴയായി വാങ്ങിയതു ലക്ഷങ്ങൾ; വിദ്യാർത്ഥികൾക്കു പ്രവേശനം ലഭിച്ചില്ല; നൂറിലേറെപ്പേരുടെ പരാതിയിൽ എസ്ആർഎം സർവകശാല ചാൻസലർ പച്ചമുത്തു അറസ്റ്റിൽ

മെഡിക്കൽ പ്രവേശനത്തിനു കോഴയായി വാങ്ങിയതു ലക്ഷങ്ങൾ; വിദ്യാർത്ഥികൾക്കു പ്രവേശനം ലഭിച്ചില്ല; നൂറിലേറെപ്പേരുടെ പരാതിയിൽ എസ്ആർഎം സർവകശാല ചാൻസലർ പച്ചമുത്തു അറസ്റ്റിൽ

ചെന്നൈ: എസ്ആർഎം ഗ്രൂപ്പ് ചെയർമാനും എസ്ആർഎം സർവ്വകലാശാല ചാൻസലറുമായ ടി ആർ പച്ചമുത്തുവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെഡിക്കൽ പ്രവേശനത്തിനു കോഴ വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്.

സീറ്റ് ലഭിക്കുന്നതിനായി പണം നൽകിയ ശേഷവും അഡ്‌മിഷൻ ലഭിച്ചില്ല എന്ന് നൂറിലേറെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അറസ്റ്റ്.

തമിഴ്‌നാട്ടിൽ ബിജെപിയുടെ സഖ്യകക്ഷിയായ ഐജെകെ (ഇന്ത്യ ജനനായക കക്ഷി) പാർട്ടി സ്ഥാപകൻ കൂടിയാണു പച്ചമുത്തു. വ്യാഴാഴ്ച രാത്രിയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലാകുന്നത്. ഐപിസി 420, 406, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

ഈ വർഷം മേയിൽ പച്ചമുത്തുവിന്റെ പ്രധാന സഹായിയായ മദനെ കാണാതായിരുന്നു. ഇതിനു പിന്നാലെയാണു കേസ് വന്നത്. പച്ചമുത്തുവിന്റെ വിദ്യാഭ്യാസ ബിസിനസിലെ മുഖ്യ ഇടനിലക്കാരൻ ആയിരുന്നു മദൻ. കാണാതെയാകുന്നതിനു മുൻപ് വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും കോടിക്കണക്കിനു രൂപ എസ് ആർ എം കൈപ്പറ്റിയതായതും എന്നാൽ നീറ്റ് നിലവിൽ വരുന്നതോടെ സീറ്റ് നൽകാൻ സാധിക്കില്ല എന്നും മദൻ കത്തിൽ എഴുതി വച്ചിരുന്നു. വെന്ദർ മൂവീസ് എന്ന നിർമ്മാണ കമ്പനിയിൽ പങ്കാളിയുമാണ് മദൻ.

കൂടാതെ ഈ തുക ഐജെകെ പാർട്ടി തമിഴ്‌നാട്, ബിഹാർ തെരഞ്ഞെടുപ്പ് ചെലവിനായി ഉപയോഗപ്പെടുത്തി എന്നും മദൻ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഒരു വിദ്യാർത്ഥി പരാതി നൽകിയതോടെ മറ്റുള്ളവരും തയ്യാറാവുകയായിരുന്നു. വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് പച്ചമുത്തുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ആത്മഹത്യ കുറിപ്പ് എഴുതി വച്ചശേഷമായിരുന്നു മദനെ കാണാതായത്. എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് മഥൻ വാങ്ങിയ 52 ലക്ഷം രൂപ മടക്കി നൽകാനുണ്ടെന്ന് കാണിച്ച് ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയാണ് അന്വേഷണത്തിന് ഇടയാക്കിയത്. മദന്റെ നേതൃത്വത്തിൽ ഏഴു കോടിയോളം രൂപ വിദ്യാർത്ഥികളിൽ നിന്ന് തട്ടിയെടുത്തതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മദനും പച്ചമുത്തുവും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടും പച്ചമുത്തുവിനെ അറസ്റ്റു ചെയ്യാൻ വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു. രാഷ്ട്രീയ സമ്മർദ്ദമാണോ അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP