Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരാജയമെന്നത് ജീവിതത്തിലെ അവസാനകാര്യമല്ല! മകൻ പരീക്ഷയിൽ പത്താം തരം തോറ്റത് പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും അടിച്ചുപൊളിച്ച് അച്ഛൻ; ആഘോഷം കണ്ട് ഞെട്ടി നാട്ടുകാർ

പരാജയമെന്നത് ജീവിതത്തിലെ അവസാനകാര്യമല്ല! മകൻ പരീക്ഷയിൽ പത്താം തരം തോറ്റത് പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും അടിച്ചുപൊളിച്ച് അച്ഛൻ; ആഘോഷം കണ്ട് ഞെട്ടി നാട്ടുകാർ

ഭോപ്പാൽ: കേട്ടാൽ ആർക്കും അമ്പരപ്പുണ്ടാക്കുന്ന ആഘോഷങ്ങൾക്കാണ് മധ്യപ്രദേശ് സാഗർ പട്ടണത്തിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. മകൻ പത്താം ക്ലാസ് തോറ്റതിന് ബാന്റുമേളവും പടക്കം പൊട്ടിക്കലും മധുരം വിളംബലും ഘോഷയാത്ര സംഘടിപ്പിക്കുന്നതുമായ അച്ഛന്റെ തിടുക്കം കണ്ടാണ് നാട്ടുകാർ അമ്പരന്നത്.

സ്വന്തം മകന്റെ പത്താം ക്ലാസ് തോൽവി പിതാവ് ആഘോഷമാക്കിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. സാധാരണ പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുമ്പോഴാണ് രക്ഷകർത്താക്കൾ ആഘോഷങ്ങൾ നടത്താറ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥനാകുകയാണ് ഈ പിതാവ്. മകൻ തോറ്റത് നന്നായി എന്ന ചിന്തയുള്ളതുകൊണ്ടാണ് ഇങ്ങനെ ആഘോഷിച്ചതെന്ന് വിചാരിക്കേണ്ട. മറിച്ച് തന്റെ മകനെ പരാജയമെന്നത് ജീവിതത്തിലെ അവസാന കാര്യമല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ഒരു അച്ഛന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്.

നാല് വിഷയത്തിലാണ് കുട്ടി പരാജയപ്പെട്ടത്. ഫലമറിഞ്ഞാൽ നല്ല തല്ല് അതായിരുന്നു കുട്ടിയുടെ പ്രതീക്ഷ. എന്നാൽ ഒരു കെട്ടിപ്പിടിത്തത്തോട് കൂടിയാണ് അച്ഛൻ സുരേന്ദ്ര ഇതിനോട് പ്രതികരിച്ചത്. തുടർന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ചറയിച്ച ശേഷമായിരുന്നു ബാന്റുമേളവും ഘോഷയാത്രയുമെല്ലാം സംഘടിപ്പിച്ചത്.

പരാജയം ജീവിതത്തിന്റെ അവസാന വഴിയില്ലെന്നും ജീവിത്തിൽ മറ്റ് വഴികൾ തീർച്ചയായും അവന് വേണ്ടി തുറക്കുമെന്നും അച്ഛൻ സുരേന്ദ്ര ആഘോഷത്തിന് ശേഷം പ്രതികരിച്ചു. ഇത് തന്റെ മകന് വേണ്ടി മാത്രം ചെയ്ത കാര്യമല്ലെന്നും പരാജയത്തിൽ വിഷമിക്കുന്ന എല്ലാ അച്ഛനമ്മമാർക്കുമുള്ള സന്ദേശമാണെന്നും സുരേന്ദ്ര പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു മധ്യപ്രദേശിലെ പത്താംക്ലാസ് ഫലം പുറത്ത് വന്നത്. 34 ശതമാനം വിദ്യാർത്ഥികളാണ് ഇവിടെ പരാജയപ്പെട്ടത്. ഏകദേശം 11 വിദ്യാർത്ഥികൾ പരാജയത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സുരേന്ദ്ര ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP