Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവങ്ങളുടെ പാർട്ടി ഭരിക്കുന്ന നാട്ടിൽ എംഎൽഎ മാരുടെ മാസ വരുമാനം രണ്ട് ലക്ഷം കടക്കുമോ? ഡൽഹി എംഎൽഎമാരുടെ ശമ്പളം നാലിരട്ടി വർദ്ധിപ്പിക്കാനുള്ള ശുപാർശ വമ്പൻ വിവാദമാകുന്നു

പാവങ്ങളുടെ പാർട്ടി ഭരിക്കുന്ന നാട്ടിൽ എംഎൽഎ മാരുടെ മാസ വരുമാനം രണ്ട് ലക്ഷം കടക്കുമോ? ഡൽഹി എംഎൽഎമാരുടെ ശമ്പളം നാലിരട്ടി വർദ്ധിപ്പിക്കാനുള്ള ശുപാർശ വമ്പൻ വിവാദമാകുന്നു

ന്യൂഡൽഹി: ഡൽഹിയിലെ എംഎ‍ൽഎ.മാർക്ക് നാല് ഇരട്ടിയിലേറെ ശമ്പളം വർധിപ്പിക്കാൻ വിദഗ്ധസമിതി ശുപാർശ വിവാദത്തിലേക്ക്. ജനങ്ങൾക്കൊപ്പമെന്ന് അധികാരത്തിലെത്തി ആംആദ്മി പാർട്ടിക്ക് ഡൽഹി നിയമസഭയിൽ ഏകപക്ഷീയ ഭൂരിപക്ഷമാണുള്ളത്. എംഎ‍ൽഎ.മാരുടെ അടിസ്ഥാന ശമ്പളം 12,000 രൂപയിൽ നിന്ന് 50,000 രൂപയാക്കാനാണ് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി അധ്യക്ഷനായ മൂന്നംഗസമിതി ശുപാർശ ചെയ്തത്. ഇത്തരമൊരു വലിയ വർദ്ധനവിന് നിയമസഭ അംഗീകാരം നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പിഡിടി അചാര്യ അധ്യക്ഷനായ സമിതിയിൽ കെ.വി. പ്രസാദ്, ബൽരാജ് മാലിക് എന്നിവരും സമിതി അംഗങ്ങളാണ്. രാജ്യത്തെ വിവിധ നിയമസഭകളിലെയും വിദേശത്തെയും ശമ്പളത്തെക്കുറിച്ച് പഠിച്ചശേഷമാണ് ശുപാർശ നൽകിയിരിക്കുന്നത്. 2011ൽ അന്നത്തെ ഷീലാ ദീക്ഷിത് സർക്കാറാണ് എംഎ‍ൽഎ. മാരുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്. അന്ന് നൂറ്് ശതമാനമായിരുന്നു വർധന. പണപ്പെരുപ്പവും ജീവിതച്ചെലവിലെ വർധനയും ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടിയത്. അത് തന്നെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് നാലിരിട്ടി വർദ്ധനയുണ്ടാക്കാൻ പോകുന്ന പൊല്ലാപ്പ്. സ്പീക്കറാണ് സമിതിയെ നിയോഗിച്ചത്. ആം ആദ്മി പാർട്ടി എംഎ‍ൽഎ.മാർ ശമ്പളത്തിൽ കാര്യമായ വർധന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എംഎ‍ൽഎ.മാരിൽ പലർക്കും മറ്റു ജോലികളില്ലെന്നും കുടുംബവും ഓഫീസും കൊണ്ടുനടക്കാൻ വരുമാനം തികയുന്നില്ലെന്നുമാണ് എംഎ‍ൽഎ.മാർ പരാതിപ്പെട്ടത്. ഇതേത്തുടർന്നാണ് പഠിച്ച് ശുപാർശ സമർപ്പിക്കാൻ ഡൽഹി സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. അതുകൊണ്ട് കൂടിയാണ് വിവാദം കത്തുന്നത്. പാവപ്പെട്ടവർക്ക് വേണ്ടി അധികാരം പിടിച്ചെടുത്തവർ സ്വന്തം കാര്യത്തിന് നിലകൊള്ളുന്നുവെന്നാണ് വിമർശനം. മറ്റ് രാഷ്ട്രീയ പാർട്ടികൾ വിവാദം കത്തിക്കുമോ എന്നത് സംശയമാണ്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.

വിവിധ അലവൻസുകൾ ഉൾപ്പെടെ എംഎ‍ൽഎ. മാർക്ക് ഇപ്പോൾ കിട്ടുന്ന തുക 88,000 രൂപയിൽ നിന്ന് 2.10 ലക്ഷം രൂപയാക്കാനും നിയമസഭാ സ്പീക്കർ രാംനിവാസ് ഗോയലിന് സമർപ്പിച്ച ശുപാർശയിൽ പറയുന്നു. മൊത്തത്തിൽ 138 ശതമാനത്തിന്റെ വർധനയ്ക്കാണ് ശുപാർശ. ഭരണഘടനാ വകുപ്പുകളും ജോലിയുടെ പ്രത്യേകതയും കണക്കിലെടുത്താണ് ശുപാർശകളെന്ന് ആചാരി പറഞ്ഞു. ശമ്പളത്തിന് പുറമെ മണ്ഡല അലവൻസായി നൽകുന്ന തുക 18,000ത്തിൽ നിന്ന് 50,000 ആക്കണം. നിലവിലെ തുക തികച്ചും അപര്യാപ്തമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. സെക്രട്ടറി ജോലികൾ, ഗവേഷണം, ഓഫീസ് സഹായം തുടങ്ങിയവയ്ക്കായി ഇപ്പോൾ നൽകുന്ന തുക 30,000 രൂപയാണ്. ഇത് 70,000 രൂപയാക്കാനാണ് ശുപാർശ. ഓഫീസ് വാടകയായി 25,000 രൂപ അനുവദിക്കണം. ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയ്ക്കുള്ള ആശയവിനിമയ അലവൻസ് 10,000 രൂപയും യാത്രാചെലവിന് 30,000 രൂപയും നൽകണം.

സഭയിൽ ഇരിക്കുമ്പോൾ എംഎ‍ൽഎ.മാർക്ക് നൽകുന്ന പ്രതിദിന അലവൻസ് 1,000 രൂപയിൽ നിന്ന് 2,000 രൂപയാക്കണം. ഓഫീസുകൾ നവീകരിക്കാൻ ഒറ്റത്തവണ ഒരു ലക്ഷം രൂപ, വാഹനം വാങ്ങാൻ 12 ലക്ഷം രൂപ വായ്പ (നിലവിൽ ഇത് നാല് ലക്ഷമാണ്) എന്നിവയും ശുപാർശയിലുണ്ട്. എംഎ‍ൽഎ.മാരുടെ പെൻഷൻ 7,500ൽ നിന്ന് 15,000 രൂപയാക്കാനാണ് ശുപാർശ. ഒന്നിലധികം തവണ എംഎ‍ൽഎ. ആയിട്ടുണ്ടെങ്കിൽ ആയിരം രൂപ വീതം കൂട്ടി നൽകണം. കുടുംബപെൻഷൻ 50 ശതമാനം വർധിപ്പിക്കണം. എംഎ‍ൽഎ. മാർക്കും ആശ്രിതർക്കും യാത്രാച്ചെലവായി മൂന്ന് ലക്ഷം രൂപവരെ പ്രതിവർഷം ചെലവായത് എഴുതിയെടുക്കാം. പ്രതിവർഷം അടിസ്ഥാന ശമ്പളത്തിൽ പത്തുശതമാനം വർധനയാണ് മറ്റൊരു പ്രധാന ശുപാർശ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP