Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയുള്ള കൂട്ടക്കുരുതിക്ക് കാരണമായത് എലിവിഷം കലർന്ന മരുന്ന്; ഡോക്ടർമാർക്കും ഒഴിഞ്ഞുമാറാനാകില്ല; ഛത്തീസ്‌ഗഢിൽ സംഭവിച്ചത് ഗുരുതര അനാസ്ഥ

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയുള്ള കൂട്ടക്കുരുതിക്ക് കാരണമായത് എലിവിഷം കലർന്ന മരുന്ന്; ഡോക്ടർമാർക്കും ഒഴിഞ്ഞുമാറാനാകില്ല; ഛത്തീസ്‌ഗഢിൽ സംഭവിച്ചത് ഗുരുതര അനാസ്ഥ

ബിലാസ്പൂർ: ഛത്തീസ്‌ഗഡിലെ ബിലാസ്പുരിൽ കൂട്ട വന്ധ്യംകരണത്തെത്തുടർന്നു സ്ത്രീകൾ മരിക്കാനിടയായ സംഭവത്തിൽ മരുന്നിൽ എലിവിഷത്തിനു ചേർക്കുന്ന രാസവസ്തു തന്നെയെന്ന് സ്ഥിരീകരണം. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് സ്ഥിരീകരണം. മഹാവീർ ഫാർമസ്യൂട്ടിക്കൽസ് കമ്പനി പുറത്തിറക്കിയ സിപ്രോസിൻ 500 എന്ന മരുന്നിലാണ് സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തു കണ്‌ടെത്തിയത്. കോൽക്കത്തയിലെയും ഡൽഹിയിലെയും ലാബുകളിലാണ് മരുന്ന് പരിശോധന നടത്തിയത്.

നേരത്തേ പ്രാഥമീക പരിശോധനയിലും ഇതേ ഫലം തന്നെയാണ് കണ്‌ടെത്തിയിരുന്നത്. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ കുറ്റവിമുക്തനാക്കാനും ഛത്തീസ്‌ഗഡ് സർക്കാർ തയ്യാറല്ല. ഡോക്ടർമാർക്കും ഗുരുതര വീഴ്ചകളുണ്ടായി എന്നാണ് സർക്കാർ വിലയിരുത്തൽ. മരുന്നുകളിലെ വിഷാംശമുണ്ടെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം വിതരണം ചെയ്ത മരുന്നിലാണ് വിഷാംശം കണ്ടെത്തിയത്. സ്ത്രീകൾക്ക് വിതരണം ചെയ്ത മരുന്നുകൾ കാലാവധി കഴിഞ്ഞതും വിഷം കലർന്നതുമായിരുന്നെന്നാണ് മെഡിക്കൽ റിപ്പോർട്ടെന്ന് ആരോഗ്യമന്ത്രി അമർ അഗർവാൾ ബിലാസ്പൂരിൽ അറിയിച്ചു.

ഡൽഹി, കൊൽക്കത്ത് എന്നിവിടങ്ങളിൽ നടത്തിയതടക്കമുള്ള പരിശോധനാ റിപ്പോർട്ട് പൊലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്തുതരം വിഷമാണ് കലർന്നതെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. പക്ഷേ ഡോക്ടർമാരുടെ വീഴ്ച മന്ത്രി തള്ളിക്കളഞ്ഞില്ല. ശ്‌സ്ത്രക്രിയയ്ക്ക് സ്വീകരിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ പാലിക്കാതെ ഡോക്ടർമാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. കുറഞ്ഞ സമയം കൊണ്ട് നിരവധി സ്ത്രീകളെയാണ് അവർ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. ശസ്ത്രക്രിയാ മുറിയിലും ഉപകരണങ്ങളിലും പകർച്ചവ്യാധി തടയാനും ശുചിത്വം പാലിക്കാനും വേണ്ട നടപടി അവർ സ്വീകരിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കും. ആഴത്തിലുള്ള അന്വേഷണം കൊണ്ടു മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തിസ്ഗഡിൽ ബിലാസ്പൂരിനടുത്ത് തക്കത്ത്പൂരിലെ കുടുംബാസൂത്രണ ക്യാമ്പിലാണ് അനാസ്ഥ മൂലം യുവതികൾ മരിച്ചത്.

അഞ്ച് മണിക്കൂറിനകം 83 സ്ത്രീകളുടെ ശസ്ത്രക്രിയ തിരക്കിട്ട് നടത്തിയതാണ് ദുരന്തത്തിന് കാരണമായത്. വെറും രണ്ട് മിനുറ്റ് മാത്രമെടുത്താണ് ഓരോ സ്ത്രീയ്ക്കും ക്യാംപിൽ വച്ച് ഡോകർ ട്യൂബ്ക്ടമി നടത്തിയതെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP