Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരരെ വധിച്ച കാശ്മീർ മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലേറ്; തറവാട് വീടിന് സമീപം പാക് പതാക ഉയർത്തി പ്രതിഷേധം

ഭീകരരെ വധിച്ച കാശ്മീർ മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലേറ്; തറവാട് വീടിന് സമീപം പാക് പതാക ഉയർത്തി പ്രതിഷേധം

ശ്രീനഗർ: ജമ്മു കാശ്മീരിൽ വിഘടന വാദികൾ എല്ലാക്കാലത്തും സജീവമായിരുന്നു. ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്നുള്ള സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. വിഘടന വാദികൾക്ക് കാശ്മീർ ജനതയിൽ നിന്നും പിന്തുണ കിട്ടാറുണ്ട്. കഴിഞ്ഞ ദിവസം ഭീകരരെ സൈനിക ഇടപെടലിലൂടെ വധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ അനന്തനാഗ് ജില്ലയിലെ കുടുംബവീട്ടിന് നേരെ കല്ലേറുണ്ടായി. വീടിന് സമീപം ആളുകൾ പാക് പതാകയും സ്ഥാപിച്ചു.

പൊലീസ് ആകാശത്തേക്ക് വെടിയുതിർത്താണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്. പൊലീസാണ് പിന്നീട് പതാക മാറ്റിയത്. മരിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പ്രദേശവാസികളായ നൂറോളം പേർ പങ്കെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെയാണ് വധിച്ചത്.

എന്നാൽ പാക് പാതാക കെട്ടിയത് സയീദിന്റെ വീട്ടിലല്ലെന്നും സംഭവവുമായി ഇതിന് ബന്ധമില്ലെന്നുമാണ് പിഡിപി നേതാവ് വഹീദ് പാര വിശദീകരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ലെന്നും വഹീദ് വിശദീകരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP