Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവപ്രീതിക്കായി കല്ലെറിയൽ ആഘോഷം: ഉത്തരാഖണ്ഡിൽ പരിക്കേറ്റത് 150 പേർക്ക്

ഡെറാഡൂൺ: രക്ഷാബന്ധൻ ദിനത്തിന്റെ ഭാഗമായി നടന്ന കല്ലെറിയൽ ആഘോഷത്തിൽ നൂറ്റമ്പതോളം പേർക്കു പരിക്ക്. ദേവപ്രീതിക്കായാണ് ഉത്തരാഖണ്ഡിൽ കല്ലെറിയൽ നടത്തിയത്.

ചാമ്പവാത് ജില്ലയിൽ നടന്ന ആഘോഷത്തിലാണ് സംഭവം. വിശ്വാസികൾ പരസ്പരം കല്ലെറിയുന്നതാണ് ആചാരം. തങ്ങൾക്ക് നേർക്കുവരുന്ന കല്ലുകൾ തടയാൻ മുളകൾ കൊണ്ടുള്ള കവചം വിശ്വാസികളുടെ കൈവശമുണ്ടായിരിക്കും.

ബറാഹി ദേവതയുടെ ക്ഷേത്രത്തിലാണ് ഈ ആഘോഷം വർഷാവർഷം നടക്കുന്നത്. ശനിയാഴ്ച നടന്ന കല്ലെറിയൽ ആഘോഷം കാണാൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും സന്നിഹിതനായിരുന്നു. പരിക്കേറ്റെങ്കിലും ദേവതയ്ക്കായി രക്തം സമർപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായാണു വിശ്വാസികൾ കാണുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP