Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രിട്ടീഷുകാർക്ക് ജോലിയോടെ സ്റ്റുഡെന്റ് വിസ അനുവദിച്ചു ഇന്ത്യ; യുകെയിലെ ഇന്ത്യക്കാർക്ക് അവാർഡ് പ്രഖ്യാപിച്ചു ബ്രിട്ടൺ: ഇൻഡോ-യുകെ ബന്ധത്തിൽ പുതിയ ഊഷ്മളത

ബ്രിട്ടീഷുകാർക്ക് ജോലിയോടെ സ്റ്റുഡെന്റ് വിസ അനുവദിച്ചു ഇന്ത്യ; യുകെയിലെ ഇന്ത്യക്കാർക്ക് അവാർഡ് പ്രഖ്യാപിച്ചു ബ്രിട്ടൺ: ഇൻഡോ-യുകെ ബന്ധത്തിൽ പുതിയ ഊഷ്മളത

മുംബൈ: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗിന്റെ ഒരാഴ്ച നീണ്ട ഇന്ത്യ സന്ദർശനം വെറുതെ ആയില്ല. വന്നു ചോദിക്കുന്നവർക്കൊക്കെ വാരി കൊടുക്കുന്ന മോദി സർക്കാർ ബ്രിട്ടനെയും കൈ വിട്ടില്ല. ബ്രിട്ടീഷ് എംബസ്സികളിൽ ക്യു നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ വിസ എടുത്തു പഠിക്കാൻ പൊയ്‌ക്കൊണ്ടിരിക്കുന്ന കാലം തിരിച്ചു സംഭവിക്കുന്നു എന്നതാണ് പുതിയ മാറ്റങ്ങളിൽ പ്രധാനം. ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ വന്നു പഠിക്കാനും പഠന കാലത്ത് ജോലി ചെയ്യാനും പ്രത്യേക സ്‌കീം പ്രസിദ്ധീകരിച്ചിരിക്കുകയാണ് സർക്കാർ ഇപ്പോൾ. ഒപ്പം ഇൻഡോ-ബ്രിട്ടീഷ് ബന്ധത്തിന് മികച്ച സംഭാവന നൽകുന്നവർക്ക് വർഷം തോറും ബ്രിട്ടീഷ് സർക്കാർ അവാർഡും നൽകും. ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ വിദ്യർത്ഥികളുടെ പോക്ക് സുഗമം ആക്കാൻ നടപടികളുണ്ടാവുമെന്നും നിക്ക് ക്ലെഗിന്റെ പ്രഖ്യാപനങ്ങളിൽ ഉണ്ട്.

ബ്രിട്ടീഷ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരനും ബ്രിട്ടനിൽ ആദ്യമായി ഇന്ത്യൻ വ്യവസായത്തെ എത്തിക്കുകയും ചെയ്ത ദാദാഭായ് നവറോജിയുടെ പേരിലാണ് അവാർഡ്. വാണിജ്യം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ഇൻഡോ-ബ്രിട്ടീഷ് ബന്ധത്തിന് സംഭാവന നൽകിയവർക്കായി മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതൽ സെപതംബർ 30 വരെ ഈ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷനുകൾ സ്വീകരിക്കും. ഈ രംഗങ്ങളിൽ മികവു കാട്ടിയ ആർക്കു വേണമെങ്കിലും അപേക്ഷിക്കാം.

ഇതിനു പുറമെ ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് പഠനത്തിനും ജോലി ചെയ്യാനും പുതിയ എക്‌സ്‌ചേഞ്ച് പദ്ധതിയും ക്ലെഗ് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് കൗൺസിൽ മുഖേന നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാനും ജോലി ചെയ്യാനും അവസരമുണ്ടാകും. ആഗോള തൊഴിൽ വിപണിയിലേക്ക് ഇറങ്ങുന്ന ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഈ അനുഭവം ഒരു മുതൽകൂട്ടാകും. ഈ പദ്ധതി പ്രകാരം ബ്രിട്ടനിലേക്ക് വരാവുന്ന ഇന്ത്യൻ വിദ്യാർ്ത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ക്ലെഗ് വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ചാലക ശക്തിയിൽ പ്രധാന്യമുള്ള ഒന്നാണ് വിദ്യാഭ്യാസ രംഗമെന്നും അതു കൊണ്ടാണ് താൻ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളേയും കോളെജുകളേയും പ്രതിനിധി സംഘത്തെ തന്റെ യാത്രയിൽ കൂടെ കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ക്ലെഗിനൊപ്പമെത്തിയ യൂണിവേഴ്‌സിറ്റികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈക്കോർക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി കോളെജുകൾക്ക് അദ്ധ്യാപക പരിശീലനം, പുതിയ പാഠ്യോപകരങ്ങൾ, പ്രാദേശിക സഹകരണം എന്നിവയ്ക്കായി 25,000 പൗണ്ടിന്റെ ധനസഹായം നൽകുന്ന പദ്ധതിയും ക്ലെഗ് പ്രഖ്യാപിച്ചു. യുകെ അലംനൈ അവാർഡ്, ഷെവനിങ് സ്‌കോളർഷിപുകൾ തുടങ്ങിയവയാണ് ഇന്ത്യക്കാർക്കായി ഒരുക്കിയ മറ്റു പദ്ധതികൾ. ബ്രിട്ടനിൽ പഠിച്ച് തിരിച്ച് ഇന്ത്യയിലെത്തി മികച്ച പ്രകടം കാഴ്ച വച്ചവർക്കുള്ളതാണ് അലംനൈ അവാർഡ്. 25 ഇന്ത്യൻ യുവ സംരംഭകർക്കായി 25 ഷെവനിങ് സ്‌കോളർഷിപ്പുകളാണ് പുതുതായി ബ്രിട്ടീഷ് സർക്കാർ നൽകുന്നത്. ഇന്ത്യയുടെ ഭാവി വ്യവസായികൾക്കായുള്ള ഈ സ്‌കോളർഷിപ് പ്രകാരം ഏതെങ്കിലും ബ്രിട്ടീഷ് യുണിവേഴ്‌സിറ്റിയിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് ചെയ്യാൻ അവസരമുണ്ടാകും.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ സർവകാലശാലയായ അമിറ്റി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ഹോസ്പിറ്റാലിറ്റിയുമായി ബ്രിട്ടീഷ് കമ്പനിയായ ഗ്ലോബൽ ഏജുക്കേഷൻ മാനേജ്‌മെന്റ് ലിമിറ്റഡ് വിദ്യാർത്ഥി കൈമാറ്റ കരാറുമുണ്ടാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഇരു രാജ്യത്തു നിന്നുമു്ള്ള വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും തൊഴിൽ പരിചയത്തിനും ഇരു രാജ്യങ്ങളിലും സൗകര്യമുണ്ടാകും. മറ്റൊരു ബ്രിട്ടീഷ് സ്ഥാപനമായി ബോൺവില്ലെ കോളേജ് കൊൽക്കത്തയിൽ അഞ്ചു ലക്ഷം പൗണ്ട് മുടക്കി സാങ്കേതിക, ആരോഗ്യ തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP