Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊബൈലിൽ നിന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു; അദ്ധ്യാപകനെ വിദ്യാർത്ഥിനികൾ ഓടിച്ചിട്ടു മർദ്ദിച്ചു; പെൺകുട്ടികൾ തന്നെ മർദ്ദിക്കുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ചു പുറത്തുവിട്ടു

മൊബൈലിൽ നിന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു; അദ്ധ്യാപകനെ വിദ്യാർത്ഥിനികൾ ഓടിച്ചിട്ടു മർദ്ദിച്ചു; പെൺകുട്ടികൾ തന്നെ മർദ്ദിക്കുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ചു പുറത്തുവിട്ടു

പാട്യാല: അശ്ലീല സന്ദേശം അയച്ചു രസിക്കുന്ന അദ്ധ്യാപകനെ വിദ്യാർത്ഥിനികൾ ചേർന്നു മർദ്ദിച്ചു. പാട്യാല ഗവണ്മെന്റ് കോളേജ് ഫോർ വുമണിലെ പെൺകുട്ടികളാണ് തങ്ങളുടെ ഞരമ്പുരോഗിയായ പ്രൊഫസറെ ഓടിച്ചിട്ടു തല്ലിയത്. മൊബൈൽ ഫോണുകളിലേക്കു തന്റെ ശിഷ്യർക്കു അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുക്കുന്നതായിരുന്നു അദ്ധ്യാപകന്റെ പരിപാടി.

തുടർന്നു പെൺകുട്ടികൾ തന്നെ അദ്ധ്യാപകനെ മർദ്ദിക്കുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ചു പുറത്തു വിടുകയായിരുന്നു. എന്നാൽ അദ്ധ്യാപകർ കുടുങ്ങുന്ന സംഭവം ഇതാദ്യമല്ല. നേരത്തെ നിരവധി വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തെ തുടർന്ന് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ അതുൽ ജോഹരി എന്ന അദ്ധ്യാപകനെതിരേ വിദ്ധ്യാർത്ഥിനകൾ രംഗത്തു വന്നിരുന്നു. തുടർന്ന് ഒരു കൂട്ടം വിദ്യാർത്ഥിനകൾ രംഘത്തെത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്യാപകനെ സസ്‌പെന്റ് ചെയ്യുകയും കോളേജു പരിസരത്തു നിന്നു തന്നെ നിരോധിക്കുകയും ചെയ്തു.ഇപ്പോൾ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഇയൾ ജാമ്യത്തിലാണ്.

സർവ്വകലാശാല ഉദ്യോഗസ്ഥർക്കും പൊലീസിനും എതിരേ മുദ്രാവാക്യം വിളിച്ച് വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയാണ്. പൊലീസ് വിദ്യാർത്ഥികളുടെ പ്രതിഷേധം ബാരിക്കേഡുകള് ഉപയോഗിച്ച് തടഞ്ഞെങ്കിലും മറുവശത്ത് ഓൾ ഇന്ത്യാ ഡമോക്രാറ്റിക് വുമൺസ് അസോസിയേഷന്, ഓള് ഇന്ത്യാ മഹിളാ സംസ്‌കൃതിക് സംഘാതം തുടങ്ങിയ സ്ത്രീ വിമോചന സംഘടനകള് പൊലീസ് സ്റ്റേഷന് മുന്നില് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എഎൻഐ വാർത്താ ഏൻസിയാണ് പാട്യാല ഗവണ്മെന്റ് കോളേജിലെ ദൃശ്യങ്ങൾ പുറത്തു വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP