Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജീവ് ഗാന്ധി വീണ്ടും പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാമക്ഷേത്രം നിർമ്മിക്കുമായിരുന്നു; അയോധ്യ വിഷയം പരിഹരിക്കാൻ രാജീവ് ഏറെ പരിശ്രമിച്ചിരുന്നു: സുബ്രഹ്മണ്യം സ്വാമി

രാജീവ് ഗാന്ധി വീണ്ടും പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാമക്ഷേത്രം നിർമ്മിക്കുമായിരുന്നു;  അയോധ്യ വിഷയം പരിഹരിക്കാൻ രാജീവ് ഏറെ പരിശ്രമിച്ചിരുന്നു: സുബ്രഹ്മണ്യം സ്വാമി

ന്യൂഡൽഹി: രാജീവ് ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം രാമക്ഷേത്രം നിർമ്മിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. അയോധ്യ പ്രശ്‌നം പരിഹരിക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു.

'എനിക്കു രാജീവ് ഗാന്ധിയെ നന്നായി അറിയാം. അദ്ദേഹം ഒരിക്കൽക്കൂടി പ്രധാനമന്ത്രിയായെങ്കിൽ അദ്ദേഹം തീർച്ചയായും അതേസ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുമായിരുന്നു. അദ്ദേഹം രാമക്ഷേത്രത്തിന്റെ വാതിലുകൾ ശിലാ സ്ഥാപനത്തിനായി തുറന്നുതരികയും ചെയ്തു.' അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രം എന്തിന് എങ്ങനെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമരാജ്യം എന്ന ആശയം രാജീവ് ഗാന്ധി അംഗീകരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അകാലമരണത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

രാമജന്മ ഭൂമി പ്രശ്‌നത്തിൽ ഇരു വിഭാഗങ്ങളുടെയും അഭിപ്രായ സമന്വയത്തിന് താൻ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് സ്വാമി പറഞ്ഞു. വിഷയത്തിൽ മുസ്‌ലിം നേതാക്കളുമായി ചർച്ച നടത്തുകയും അവർ ഞങ്ങളുടെ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ കോടതിയിൽ എത്തുമ്പോൾ അവർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതിയുടെ അന്തിമവിധി അയോധ്യയിലെ തർക്കപ്രദേശത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള വഴി തുറക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനമാകും മുമ്പ് ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP