Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മലപ്പുറത്ത് മുസ്ലിംകൾ ഹിന്ദുക്കളെ അക്രമിക്കുന്നു'; നുണപ്രചരണവുമായി സുബ്രഹ്മണ്യം സ്വാമി വിഷം ചീറ്റുന്നു

'മലപ്പുറത്ത് മുസ്ലിംകൾ ഹിന്ദുക്കളെ അക്രമിക്കുന്നു'; നുണപ്രചരണവുമായി സുബ്രഹ്മണ്യം സ്വാമി വിഷം ചീറ്റുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ കൊണ്ട് എന്നും ശ്രദ്ധ നേടിയ നേതാവാണ് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. ഓരോ വിഷയങ്ങളെയും വർഗീയമായി കൂട്ടിക്കെട്ടാൻ സ്വാമിക്ക് അപാര മിടുക്കാണ്. ട്വിറ്ററിലൂടെ സ്വാമി വർഗീയത വിളമ്പുന്നത് പുതുമയുള്ള കാര്യമല്ല. ഇങ്ങനെയുള്ള സ്വാമി വീണ്ടും വർഗീയ വിഷം ചീറ്റുന്ന പരാമർശങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സാമുദായിക സൗഹൃദത്തിൽ ജീവിക്കുന്ന കേരള സമൂഹത്തെ ലക്ഷ്യമിട്ടാണ് സ്വാമിയുടെ ഇപ്പോഴത്തെ പരാമർശം.

മലപ്പുറത്ത് മുസ്‌ലിംകൾ ഭൂരിപക്ഷ വിഭാഗങ്ങളെ അക്രമിക്കുന്നു എന്നതാണ് സുബ്രമണ്യൻ സ്വാമിയുടെ ഏറ്റവും പുതിയ ആരോപണം. ട്വിറ്ററിലൂടെയാണ് വിഷം ചീറ്റുന്ന പ്രസ്താവനയുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയത്. 'ഇന്നുപോലും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടത്തുന്നു. ഉദാഹരണം: കശ്മീരി ഹിന്ദുക്കൾ, കേരളത്തിലെ മലപ്പുറത്തും' എന്നാണ് സ്വാമിയുടെ ട്വീറ്റ്. മലപ്പുറത്തെ എന്തു സംഭവമാണ് സ്വാമിയെ ഈ പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചത് എന്നു വ്യക്തമല്ല.

നേരത്തെ, പാക്കിസ്ഥാനിൽ നവാസ് ശരീഫിന്റെ മുസ്ലിം ലീഗ് പി.എം.എൽ (എൻ) തെരഞ്ഞെടുപ്പ് വിജയം നേടിയപ്പോൾ കേരളത്തിൽ മുസ്ലിംലീഗ് അഭിനന്ദന പോസ്റ്റർ പതിച്ചു എന്ന സ്വാമിയുടെ പ്രചരണം വിവാദമായിരുന്നു. ലീഗിനോട് വിരോധമുള്ള ഒരാൾ പടച്ചുവിട്ട പോസ്റ്റർ ഒന്നുമാലോചിക്കാതെ സ്വാമി ഷെയർ ചെയ്യുകയായിരുന്നു. എന്നാൽ വ്യാജ പോസ്റ്റർ നിർമ്മിച്ചയാൾ പിന്നീട് പിടിക്കപ്പെട്ടു.

മുമ്പ് ഡി.എൻ.എ ദിനപത്രത്തിൽ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് ലേഖനമെഴുതിയതിന് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി സുബ്രമണ്യൻ സ്വാമിയെ തങ്ങളുടെ അദ്ധ്യാപക പാനലിൽ നിന്ന് നീക്കിയിരുന്നു. തങ്ങളുടെ പൂർവികർ ഹിന്ദുക്കളാണെന്ന് മുസ്ലിംകൾ സമ്മതിക്കണമെന്നും രാജ്യത്തെ നൂറുകണക്കിന് പള്ളികൾ പൊളിക്കണമെന്നുമായിരുന്നു ലേഖനത്തിൽ സ്വാമിയുടെ ആവശ്യപ്പെട്ടത്. എന്തായാലും സ്വാമിയുടെ വർഗീയ പരാമർശനത്തോട് അദ്ദേഹത്തിന്റെ ട്വിറ്റർ ഫോളോവേഴ്‌സ് തന്നെ എതിരായി രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP