Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകണം; കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്‌സോ നിയമം ഭേദഗതി ചെയ്യും; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകണം; കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്‌സോ നിയമം ഭേദഗതി ചെയ്യും; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്‌സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ജമ്മു കാഷ്മീരിലെ കത്വ ജില്ലയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു. കുട്ടികൾക്ക് നേരെയുള്ള ബലാത്സംഗങ്ങൾ വർധിക്കുന്നതിന് തടയിടാൻ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. പൊതുതാത്പര്യ ഹർജിയിൽ ഏപ്രിൽ 27ന് അടുത്ത വാദം കേൾക്കും.

കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്‌സോ നിയമം ഭേദഗതി ചെയ്യുമെന്നു നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെങ്ങും കുട്ടികൾക്കെതിരേ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളിൽ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തിപരമായും തന്റെ മന്ത്രാലയവും പോക്‌സോ നിയമയത്തിൽ ഭേദഗതിക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ബാലപീഡകർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP