Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മാവനാൽ ഗർഭിണിയായ ഈ പത്തു വയസുകാരിയോട് സുപ്രീം കോടതി എങ്കിലും കരുണ കാട്ടുമോ? ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ പരമോന്നത കോടതിയുടെ പരിഗണനയിൽ

അമ്മാവനാൽ  ഗർഭിണിയായ ഈ പത്തു വയസുകാരിയോട് സുപ്രീം കോടതി എങ്കിലും കരുണ കാട്ടുമോ? ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ പരമോന്നത കോടതിയുടെ പരിഗണനയിൽ

ന്യൂഡൽഹി: കരുണ തേടി ആ പത്തു വയസ്സുകാരി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അമ്മാവന്റെ നിരന്തരദ പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയാണ് ഗർഭം അലസിപ്പിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞദിവസം ഛണ്ഡിഗഡ് ജില്ലാ കോടതി അവളുടെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് പെൺകുട്ടിയും വീട്ടുകാരും സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ജെ എസ് കേഹറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഇന്ന് കുട്ടിയെ ഒരു വിദഗ്ദ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ജൂലൈ 28ന് പരിശോധന റിപ്പോർട്ട് സുപ്രിം കോടതിയിൽ സമർപ്പിക്കാനും ഈ ബഞ്ച് നിർദ്ദേശം നൽകി. റിപ്പോർട്ട് കിട്ടിയ ശേഷം ആയിരിക്കും കോടതി പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

പെൺകുട്ടിയുടെ ഗർഭാവസ്ഥ 26 ആഴ്ച എത്തി എന്നതിനാലാണ് കീഴ്‌കോടതി പെൺകുട്ടിയുടെ അപേക്ഷ തള്ളിക്കളഞ്ഞത്. എന്നാൽ ഇന്നലെ ഈ കുട്ടിയും കുടുംബവുംകരുണ തേടി സുപ്രീം കോടതിയെ സമീപിക്കുക ആയിരുന്നു.

ഇരയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ വെളിവാകുന്ന സാഹചര്യത്തിൽ 20 ആഴ്ചയ്ക്ക് താഴെയുള്ള ഗർഭാവസ്ഥയിലാണ് ഇക്കാര്യം നിയമപരമായി അനുവദിക്കപ്പെടുക. അതേസമയം എല്ലുകൾക്ക് പോലും പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത കുട്ടി ഗർഭകാലം പൂർണ്ണമായും സഹിക്കേണ്ടി വരുന്നത് കുട്ടിയുടെ ആരോഗ്യത്തിന് തന്നെ പ്രശ്‌നമാണെന്നും സാധാരണ പ്രസവവും ശസ്ത്രക്രിയയുമെല്ലാം പ്രയാസമേറിയ കാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ആരുമിമില്ലാതിരുന്ന സമയത്ത് വീട്ടിൽ അമ്മാവനാൽ നിരന്തരം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭം ധരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് സർക്കാർ ജീവനക്കാരനും മാതാവ് വീട്ടു വേലക്കാരിയുമാണ്. അതേസമയം ഇത്തരം കേസുകൾ ഇന്ത്യയിൽ ആദ്യ സംഭവമല്ല. ഒരു മാസം മുമ്പായിരുന്നു 18 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ ഗർഭിണിയായ 10 വയസ്സുകാരിയുടെ ജീവനെ കരുതി ഗർഭഛിദ്രം നടത്താൻ റോഹ്താക്കിലെ കോടതി അനുവദിച്ചത്.

ഈ കേസിൽ ആറുമാസം പ്രായമുള്ളപ്പോൾ തന്നെ അൾട്രാസൗണ്ട് സ്‌കാനിംഗിൽ ഗർഭിണിയാണെന്ന് കണ്ട പെൺകുട്ടിയുടെ അവസ്ഥ കോടതിയെ അറിയിച്ചതാണെന്ന് ആശുപത്രി പറഞ്ഞു. 13 വയസ്സിൽ താഴെ പ്രായത്തിൽ മാസമുറയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തമാകാത്ത സാചര്യത്തിൽ ഗർഭാവസ്ഥ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നെന്ന് പരിശോധിച്ചവർ പറയുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP