Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിയാന മുൻ മുഖ്യമന്ത്രിയുടെയും മകന്റെയും തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു; ഓം പ്രകാശ് ചൗതാലയും മകനും ശിക്ഷിക്കപ്പെട്ടത് അദ്ധ്യാപക നിയമന അഴിമതിക്കേസിൽ

ഹരിയാന മുൻ മുഖ്യമന്ത്രിയുടെയും മകന്റെയും തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു; ഓം പ്രകാശ് ചൗതാലയും മകനും ശിക്ഷിക്കപ്പെട്ടത് അദ്ധ്യാപക നിയമന അഴിമതിക്കേസിൽ

ന്യൂഡൽഹി: അദ്ധ്യാപക നിയമന അഴിമതി കേസിലെ ശിക്ഷയ്‌ക്കെതിരെ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മകൻ അജയ് ചൗതാലയുടേ ഹർജിയും തള്ളിയിട്ടുണ്ട്

ഇത്തരം അപ്പീലുകളിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എഫ് എം ഖലീഫുള്ള, ശിവകീർത്തി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2013 ജനുവരി 16നാണ് അഴിമതിക്കേസിൽ ചൗതാലയ്ക്കും മകനും പത്തു വർഷം തടവ് ശിക്ഷ വിധിച്ചത്. ഈ വർഷം മാർച്ച് അഞ്ചിന് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. 2000ൽ 3206 ജൂനിയർ ബേസിക് അദ്ധ്യാപകരെ അനധികൃതമായി നിയമിച്ചു എന്നാണ് കേസ്.

62 പ്രതികളാണ് കേസിലുണ്ടായിരുന്നത്. രണ്ട് പ്രതികൾ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്പും നാലു പേർ വിചാരണയ്ക്കിടെയും മരിച്ചു. അന്നത്ത പ്രൈമറി എഡ്യുക്കേഷൻ ഡയറക്ടർ സഞ്ജീവ് കുമാർ, ചൗതാലയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വിദ്യാധർ, രാഷ്ട്രീയ ഉപദേശകനും എംഎ‍ൽഎയുമായിരുന്ന ഷേർ സിങ് ബദ്ഷമി എന്നിവരേയും കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചിരുന്നു. കേസിലെ മറ്റ് 50 പ്രതികൾക്ക് ഹൈക്കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP