Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

24 മണിക്കൂറിനിടെ 571 പേരുടെ മുടിവെട്ടി സൂററ്റിലെ യുവതി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു; കൈയടി നേടിയ ആ തലമുടി വെട്ടുകാണാം

അഹമ്മദാബാദ്: 24 മണിക്കൂറിനിടെ 571 പേരുടെ മുടിവെട്ടൽ. സൂററ്റുകാരിയായ ശീതൾ കൽപേഷ് ഷാ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത് ഈ നേട്ടത്തോടെയാണ്.

ഡിസംബർ പത്തിന് രാവിനെ ഒമ്പതേ കാലിന് തുടങ്ങിയ മുടിവെട്ടൽ പിറ്റേന്ന് രാവിലെ അതേ സമയത്ത് അവസാനിച്ചപ്പോൾ ഗിന്നസ് ബുക്കിൽ അതൊരു പുതിയ ചരിത്രമായി. ഭർത്താവിൽനിന്ന് കിട്ടിയ പ്രേരണമാണ് ഇത്തരമൊരു റെക്കോഡിടുന്നതിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ശീതൾ പറയുന്നു.

ജീവിതത്തിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ശീതളിനെ ഇതിന് പ്രേരിപ്പിച്ചത്. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പൂർണ പിന്തുണ നൽകി. ഗിന്നസ് ബുക്ക് അധികൃതരെ സമീപിച്ചപ്പോൾ അവരും സമ്മതിച്ചു. അതോടെയാണ് ഇതുമായി മുന്നോട്ടുപോയതെന്ന് ശീതൾ പറഞ്ഞു. വീക്കെൻഡാണ് ഇതിനായി തിരഞ്ഞെടുത്തത്. എല്ലാകാര്യങ്ങളും ഭംഗിയായി അവസാനിച്ചുവെന്നും വിവരം ഗിന്നസ് ബുക്ക് അധികൃതർ രേഖപ്പെടുത്തിയതായും ശീതൾ പറഞ്ഞു.

സൂററ്റിൽ സ്വന്തമായി ബോട്ടിക് നടത്തുന്ന ശീതളിനെ അവിടുത്തെ ജീവനക്കാരും നൂറുശതമാനവും പിന്തുണച്ചു. 24 മണിക്കൂറും അവർ ശീതളിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. ലണ്ടൻകാരായ ദമ്പതിമാരുടെ പേരിലുള്ള റെക്കോഡാണ് ശീതൾ പിന്തള്ളിയത്. 24 മണിക്കൂറിനിടെ 521 പേരുടെ തലമുടി വെട്ടിയെന്നായിരുന്നു അവരുടെ പേരിലുണ്ടായിരുന്ന റെക്കോഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP