Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മകനെ ജീവിതം പഠിപ്പിക്കാൻ കേരളത്തിലേക്കയച്ച സൂറത്തിലെ രത്‌നവ്യാപാരി ഇത്തവണയും ജീവനക്കാരെ ഞെട്ടിച്ചു..! ദീപാവലി സമ്മാനമായി സാവ്ജി ധോലാകിയ തൊഴിലാളികൾക്ക് നൽകിയത് 400 കാറുകളും 1200 ഫ്‌ലാറ്റുകളും

മകനെ ജീവിതം പഠിപ്പിക്കാൻ കേരളത്തിലേക്കയച്ച സൂറത്തിലെ രത്‌നവ്യാപാരി ഇത്തവണയും ജീവനക്കാരെ ഞെട്ടിച്ചു..! ദീപാവലി സമ്മാനമായി സാവ്ജി ധോലാകിയ തൊഴിലാളികൾക്ക് നൽകിയത് 400 കാറുകളും 1200 ഫ്‌ലാറ്റുകളും

സൂറത്ത്: മകനെ ജീവിതം പഠിപ്പിക്കാൻ വെറും ഏഴായിരം രൂപയുമായി കൊച്ചിയിലേക്ക് അയച്ച സൂറത്തിലെ രത്‌നവ്യാപാരിയുടെ കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം അധ്വാനത്തിന്റെ വില അറിയുന്നതിനും പണത്തിന്റെ മൂല്യം അറിയുന്നതിനുമാണ് സാവ്ജി ധോലാകിയ എന്ന വജ്രവ്യാപാരി മകനെ കേരളത്തിലേക്ക് അയച്ചത്. ഇതിന് മുമ്പ് ദീപാവലി ഉപഹാരമായി സ്വന്തം ജീവനക്കാർക്ക് കാറും ഫ്‌ലാറ്റും നൽകിയ സാവ്ജിയുടെ നടപടി ലോകത്തിന്റെ ആകെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും സൂറത്തിലെ ഈ രത്‌നവ്യാപാരി ജീവനക്കാർക്ക് സർപ്രൈസ് നൽകുന്നത് തുടരുകയാണ്. ഇത്തവണയും ജീവനക്കാർക്ക് വാരിക്കോരി സമ്മാനങ്ങൾ നൽകിയാണ് അദ്ദേഹം ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 400 ഫ്ളാറ്റുകളും 1,260 കാറുകളുമാണ് ജീവനക്കാർക്കു സാവ്ജി ദൊലോക്യയുടെ ദീപാവലി സമ്മാനം.

കഴിഞ്ഞ വർഷം 491 കാറുകളും 200 ഫൽറ്റുകളും തൊഴിലാളികൾക്ക് ബോണസ് നൽകി താരമാ വാവ്ജി ധോലാകിയ വീണ്ടും ജീവനക്കാരെ ഞെട്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ യോഗം വിളിച്ചു ചേർത്ത ശേഷമാണ് ധോലാകിയ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 1716 തൊഴിലാളികൾക്കാണ് സമ്മാനം. ഇതിനായി 51 കോടിരൂപയാണ് ധോലാകിയ ചെലവാക്കിയത്. സൂറത്തിലെ വൻകിട വജ്രവ്യാപാര സ്ഥാപനമായ 'ഹരേകൃഷ്ണ എക്‌സ്പോർട്സ്' ഉടമയാണ് ഈ മുതലാളി.

തൊഴിലാളികൾക്ക് ബോണസ് നൽകുന്ന കാര്യത്തിൽ മാത്രമല്ല ധോലാകിയ വ്യത്യസ്തൻ. തന്റെ മകൻ ദ്രവ്യയെ ജീവിതം പഠിക്കാൻ കേരളത്തിലെ ഹോട്ടലുകളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും ജോലിക്ക് പറഞ്ഞയച്ചത് വാർത്തയായിരുന്നു. 7000 രൂപമാത്രമാണ് ധോലാകിയ മകന് നൽകിയിരുന്നത്. അനുഭവങ്ങളുടെയും ഇല്ലായ്മയുടെയും തീച്ചൂളയിൽ അന്നു താൻ പഠിച്ച പാഠം മകനും പഠിക്കണമെന്ന കാഴ്ചപ്പാടോടെയാണു മകൻ ദ്രവ്യ(21)യെ വെറും ഏഴായിരം രൂപയുമായി കേരളത്തിലേക്ക് അയച്ചത്.

കൊച്ചിയിൽ ജോലിക്കായി അലഞ്ഞ ദ്രവ്യ ഇവിടെയെത്തിയത് കേവലം മൂന്നു ജോഡി വസ്ത്രങ്ങളുമായായിരുന്നു. ഹിന്ദിയും മലയാളവും അറിയാതെയാണു ദ്രവ്യ കേരളത്തിൽ ജോലിക്കായി ശ്രമിച്ചത്. അഞ്ച് ദിവസം അദ്ദേഹം കൊച്ചിയിലൂടെ തൊഴിലിനായി അലഞ്ഞു. 60 സ്ഥലങ്ങളിലാണു തൊഴിൽ അപേക്ഷ നിരസിക്കപ്പെട്ടത്. ഇപ്പോൾ അമേരിക്കയിൽ എം.ബി.എയ്ക്കു പഠിക്കുകയാണു ദ്രവ്യ.

2011 മുതൽ സാവ്ജി ദീപാവലി സമ്മാനങ്ങളുമായി ജീവനക്കാരെ വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം 491 കാറുകളും 200 ഫ്ളാറ്റുകളുമായിരുന്നു ദീപാവലി ബേ ണസ്. തൊട്ടുമുമ്പുള്ള വർഷം ഉപഹാരത്തിനായി 50 കോടി ചെലവിട്ടിരുന്നെന് ദൊലേക്യയുടെ തന്നെ വാക്കുകൾ. അമ്‌രേലി ജില്ലയിലെ ദൂദാല ഗ്രാമത്തിൽ നിന്നുള്ള സാവ്ജി ഒറ്റ രാത്രികൊണ്ട് കോടീശ്വരനായതല്ല. അമ്മാവനിൽ നിന്നു കടം വാങ്ങി ചെറിയ നിലയിൽ തുടങ്ങിയ വ്യാപാരം പിന്നീടു വലിയ സാമ്രാജ്യമായി പന്തലിച്ചതിനു പിന്നിൽ സാവ്ജിയുടെ അഹോരാത്ര പരിശ്രമമായിരുന്നു.

അതേ സമയം മുസ്‌ലിമായതിന്റെ പേരിൽ യുവാവിന് ജോലി നിഷേധിച്ച സംഭവം ഹരേകൃഷ്ണ എക്‌സ്‌പോർട്‌സിനെ വിവാദത്തിലാക്കിയിരുന്നു. മുംബൈ സ്വദേശിയായ സീഷൻ അലി ഖാൻ എന്ന എം.ബി.എ ബിരുദധാരിക്ക് ജോലിക്ക് അപേക്ഷിച്ചപ്പോൾ 'ക്ഷമിക്കണം ഞങ്ങൾ മുസ്‌ലിംങ്ങളെ ജോലിക്കെടുക്കാറില്ല' എന്ന മറുപടിയാണ് കമ്പനി നൽകിയിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP