Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടുംക്രൂരത വീണ്ടും! കത്വായ്ക്ക് പിന്നാലെ സൂററ്റിലും നരാധമന്മാരുടെ വിളയാട്ടം; 11 വയസുകാരിയുടെ മൃതദേഹം ചതുപ്പുനിലത്തിൽ; സ്വകാര്യഭാഗങ്ങളിൽ ഉൾപ്പടെ 86 മുറിവുകൾ; എട്ട് നാൾ കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്; കുട്ടിയെ തിരിച്ചറിയുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൂററ്റ് പൊലീസ്

കൊടുംക്രൂരത വീണ്ടും! കത്വായ്ക്ക് പിന്നാലെ സൂററ്റിലും നരാധമന്മാരുടെ വിളയാട്ടം; 11 വയസുകാരിയുടെ മൃതദേഹം ചതുപ്പുനിലത്തിൽ; സ്വകാര്യഭാഗങ്ങളിൽ ഉൾപ്പടെ 86 മുറിവുകൾ; എട്ട് നാൾ കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്; കുട്ടിയെ തിരിച്ചറിയുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൂററ്റ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ 11 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു. ഈ മാസം ആറിനാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി വ്യക്തമായത്. കുട്ടിയുടെ രഹസ്യഭാഗത്ത് ഉൾപ്പെടെ 86ഓളം മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ചതുപ്പ് നിലത്തിൽ അഴുകിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എട്ട് ദിവസത്തോളം കുട്ടി ക്രൂരമായ പീഡനത്തിനിരയായതായാണ് റിപ്പോർട്ട്. കുട്ടിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്നും സംശയിക്കപ്പെടുന്നു.

അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിയാനാകാത്തത് അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്് സംഭവത്തിൽ അസ്വാഭാവിക മരണത്തിനും പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും സൂറത്ത് സിവിൽ ആശുപത്രിയിലെ ഫോറൻസിക് തലവൻ ഗണേശ് ഗൊവേക്കർ പറഞ്ഞു. ഏപ്രിൽ ആറിന് സൂറത്തിലെ ഭെസ്താൻ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഒരാഴ്ചയായി സൂററ്റ് പൊലീസ് കൊലയാളികൾക്ക് പിന്നാലെയാണ്. എന്നാൽ, ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല.പെൺകുട്ടിയെ കുറിച്ചും അവളെ വേട്ടയാടിയവരെ കുറിച്ചും കൂടുതൽ വിവരങ്ങൾ തേടി പൊലീസ് വല വിരിച്ചിട്ടുണ്ട്. പെൺകുട്ടിയെ തിരിച്ചറിയുന്നവർക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.പ്രദേശവാസികളാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്.

കുറ്റകൃത്യം നടന്ന സ്ഥലം അരിച്ചുപെറുക്കിയെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. കൊലപാതകത്തിന് മുമ്പ് ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന സ്ഥിരീകരിക്കാൻ എഫ്എസ്എൽ റിപ്പോർട്ടിന്റെ ഫലം വരണമെന്നാണ് സൂററ്റ് പൊലീസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP