Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2023നകമെന്നു മന്ത്രി സുരേഷ് പ്രഭു

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2023നകം ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഘട്ടങ്ങൾ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തതായി സുരേഷ് പ്രഭു പറഞ്ഞു. മുംബയ് - അഹമ്മദാബാദ് പാതയിലാണ് ബുള്ളറ്റ് ട്രെയിൻ ഓടുക. 508 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ കൊണ്ട് പിന്നിടാൻ ബുള്ളറ്റ് ട്രെയിനിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 97,636 കോടി രൂപയുടെ പദ്ധതിയിൽ 81 ശതമാനം വായ്പയും ജപ്പാനാണ് നൽകുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ 21 കിലോമീറ്റർ യാത്ര കടലിനടിയിലെ ടണലിലൂടെ ആയിരിക്കും. താനെ - വിരാർ ഭാഗത്താണ് കടലിനടിയിലൂടെ പാത കടന്നുപോവുക. റെയിൽ സാമഗ്രികളും സിഗ്‌നലിങ് സംവിധാനം അടക്കമുള്ളവയും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യും. ഈ വർഷം അവസാനം ജപ്പാനുമായി കരാർ ഒപ്പിടുമെന്നും 2018 അവസാനത്തോടെ നിർമ്മാണം തുടങ്ങാനാവുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. രാജ്യത്ത് അതിവേഗ റെയിൽ പാതയ്ക്ക് അനുയോജ്യമായ മറ്റ് മേഖലകളെ പറ്റി ആലോചിച്ച് വരുകയാണെന്നും സുരേഷ് പ്രഭു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP