1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

ലോകത്തെവിടെയും ലക്ഷ്യം വെക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുമായി ഇന്ത്യ; സൂര്യ മിസൈലിന് 16,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് കണക്ക്കൂട്ടൽ; 12,000 കിലോമീറ്റർ ദൂരപരിധിയുള്ള ചൈനയുടെ മിസൈലിന് വെല്ലിവിളിയായി ഇന്ത്യയുടെ പ്രഖ്യാപനം

November 21, 2017 | 04:56 PM | Permalink



സ്വന്തം ലേഖകൻ

ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈൽ ചൈനീസ് സേനയുടെ ഭാഗമാകുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അടുത്ത വർഷത്തോടെ ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ചൈനീസ് മിസൈലിന്റെ പരിധി 12,000 കിലോമീറ്ററാണ്. എന്നാൽ ഇതിലും മികച്ച അത്യാധുനിക ശേഷിയുള്ള മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ. കഴിഞ്ഞ നാലു ദശാബ്ദത്തിനുള്ളിൽ മിസൈൽ നിർമ്മാണ രംഗത്ത് അതിവേഗം മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1983ൽ കരയിൽ നിന്നും കരയിലേക്ക് തൊടുക്കാവുന്ന പൃഥ്വി മിസൈൽ നിർമ്മിച്ചുകൊണ്ടാണ് ഇന്ത്യയുടെ മിസൈൽ പദ്ധതി ആരംഭിച്ചത്. ഇന്ന് ലോകത്തെ ഏതൊരു സൈനിക ശക്തിയോടും കിടപിടിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ ഇന്ത്യയുടെ ആവനാഴിയിലുണ്ട്.

ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യയ്ക്ക് അഭിമാനമായിട്ടുള്ളത് അഗ്‌നി പരമ്പരയിലെ മിസൈലുകളാണ്. ഒറ്റഘട്ടമായി വിക്ഷേപിക്കുന്ന 1250 കിലോമീറ്റർ പരിധിയുള്ള മിസൈലായിരുന്നു അഗ്‌നി 1. രണ്ട് ഘട്ടങ്ങളിൽ 2000 കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ളതായിരുന്നു അഗ്‌നി 2 മിസൈൽ. രണ്ടു ഘട്ടങ്ങളായി സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുന്ന അഗ്‌നി 3യുടെ പരിധി 3500 കിലോമീറ്ററാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. അഗ്‌നി 4ന്റെ പരിധി ഇന്ത്യ 4000 കിലോമീറ്ററായി ഉയർത്തുകയും ചെയ്തു. അഗ്‌നി പരമ്പരയിലെ മിസൈലുകളെല്ലാം തന്നെ അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതായിരുന്നു.

ഭൂഖണ്ഡാന്തര മിസൈലുകളെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കുന്നത് 2012 ഏപ്രിൽ 19ന് അഗ്‌നി 5 വിക്ഷേപിച്ചുകൊണ്ടാണ്. വിജയകരമായി പരീക്ഷിച്ച അഗ്‌നി 5ന്റെ പരിധിയുടെ കാര്യത്തിൽ അയൽരാജ്യമായ ചൈന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ 5000 കിലോമീറ്ററാണ് അഗ്‌നി 5ന്റെ പരിധിയായി പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്നും കുറഞ്ഞത് 8000 കിലോമീറ്റർ പരിധിയുള്ള മിസൈലാണിതെന്നുമാണ് ചൈനയുടെ വാദം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആയുധ കിടമത്സരം ഒഴിവാക്കാനായി ഇന്ത്യ മിസൈലിന്റെ പരിധി ബോധപൂർവ്വം കുറച്ചു പറയുകയാണെന്നാണ് ചൈനീസ് ആരോപണം.

ഡിആർഡിഒ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യ 12,000 മുതൽ 16,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. സൂര്യ എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന് മൂന്ന് ഘട്ടങ്ങളാണുണ്ടാകുക. ഐഎസ്ആർഒയുടെ പിഎസ്എൽവിയുടെ ആദ്യ ഘട്ടത്തിലെ രീതികളായിരിക്കും സൂര്യയും പിന്തുടരുക. പേര് സൂര്യയെന്നാണെങ്കിലും ഫലത്തിൽ അഗ്‌നിയുടെ ആറാം പതിപ്പാണിതെന്നും വിദഗ്ധാഭിപ്രായമുണ്ട്. അതേസമയം, മറ്റൊരു ഡിഫൻസ് വെബ്സൈറ്റ് റിപ്പോർട്ടു ചെയ്യുന്നത് സൂര്യ മിസൈലിന് നാല് ഘട്ടങ്ങളുണ്ടെന്നാണ്. മൂന്ന് ടൺ വരെ ആയുധം വഹിക്കാനുള്ള ശേഷി സൂര്യക്കുണ്ട്. അഗ്‌നി മിസൈലുകളുടെ മൂന്നിരട്ടിയാണിത്. ഒന്നിൽ കൂടുതൽ ലക്ഷ്യങ്ങളിലെത്താനുള്ള ശേഷിയും സൂര്യയെ ശത്രുക്കളുടെ പേടി സ്വപ്നമാക്കി മാറ്റുന്നു.

സൂര്യ മിസൈലിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിക്കിപിഡീയ റിപ്പോർട്ട് പ്രകാരം 55,000 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ (ആകെ ഭാരം) മിസൈലിന് സാധിക്കും. ശബ്ദത്തേക്കാൾ 24 ഇരട്ടി വേഗതയിലായിരിക്കും സൂര്യ മിസൈൽ കുതിക്കുക (മണിക്കൂറിൽ 29,401 കിലോമീറ്റർ). വിക്കിപീഡിയ റിപ്പോർട്ടുകൾ പ്രകാരം മൂന്നു സ്റ്റേജുകളിലായാണ് സൂര്യ മിസൈൽ പ്രവർത്തിക്കുക. ആദ്യ, രണ്ടാം ഘട്ടത്തിൽ ഖരവും മൂന്നാം ഘട്ടത്തിൽ ദ്രാവക ഇന്ധനവുമാണ് ഉപയോഗിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും
ലാലേട്ടാ.... മാണിക്യാ....നാട്ടു രാജാവേ രാജാവേ.. എന്ന് ആർപ്പുവിളികൾ; കാറിൽ നിന്നിറങ്ങി കൈവീശി കാണിച്ചതോടെ ആവേശം അണപൊട്ടി; വേദിയിലേക്ക് സൂപ്പർതാരത്തെ എത്തിക്കാൻ പാടുപെട്ട് സുരക്ഷാ ഏജൻസിക്കാർ; 57-ാം വയസിൽ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷർട്ടും നീല ജീൻസും കൂളിംങ് ഗ്ലാസ്സുമായി പുതിയ രൂപം; ഇടപ്പള്ളി ലുലു മാളിന് മുന്നിൽ ഒടിയൻ ലുക്കിൽ ആദ്യ പൊതുപരിപാടി; കൊച്ചിയിൽ മോഹൻലാൽ ആവേശം വിതറിയത് ഇങ്ങനെ
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
സെന്റ് സ്റ്റീഫൻസിൽ അഡ്‌മിഷൻ ലഭിച്ചത് ഷൂട്ടിങ് മികവിന്റെ പേരിൽ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ വഴി; അഭിഷേക് ബച്ചന്റെ സുഹൃത്തായി കൗമാരജീവിതം അടിച്ചു പൊളിച്ചു; ഹാർഡ് വാർഡിലും ട്രിനിറ്റിയിലും പഠിച്ച് അക്കാദമിക് മികവ് തെളിയിച്ചു; ഏറെക്കാലം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല; അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം