Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ മുജാഹിദീന്റെ പേരിൽ മന്ത്രിമാർക്ക് സന്ദേശമയച്ച യുവാവ് പിടിയിൽ; ഇ-മെയിൽ അയച്ചത് തൊഴിലില്ലായ്മയ്ക്കു കാരണക്കാരായ സർക്കാരിനെ ഭയപ്പെടുത്താൻ

ഇന്ത്യൻ മുജാഹിദീന്റെ പേരിൽ മന്ത്രിമാർക്ക് സന്ദേശമയച്ച യുവാവ് പിടിയിൽ; ഇ-മെയിൽ അയച്ചത് തൊഴിലില്ലായ്മയ്ക്കു കാരണക്കാരായ സർക്കാരിനെ ഭയപ്പെടുത്താൻ

ജയ്പൂർ: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ആക്രമണം നടത്തുമെന്ന് മന്ത്രിമാർക്ക് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയിൽ. ജയ്പൂർ സ്വദേശി സുശീൽ ചൗധരിയാണ് അറസ്റ്റിലായത്. തന്നെപ്പോലുള്ളവർക്ക് ജോലി ലഭിക്കാത്തതിന് കാരണക്കാരായ സർക്കാരിനെ പരിഭ്രാന്തിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് സുശീൽ ചൗധരി പൊലീസിനോടു പറഞ്ഞു.

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്തുമെന്നും തടയാൻ സാധിക്കുമെങ്കിൽ തടയൂ എന്നും ഇന്ത്യൻ മുജാഹിദിന്റെ പേരിലാണ് യുവാവ് സന്ദേശമയച്ചത്. റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്ക് ഞെട്ടിപ്പിക്കുന്ന ഒരു സർപ്രൈസ് തരും. രാജസ്ഥാന്റെ പലയിടങ്ങളിൽ ബോംബ് ആക്രമണം നടക്കും. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോളൂ എന്നായിരുന്നു ഭീഷണി.

രാജസ്ഥാനിലെ 16 മന്ത്രിമാർക്കാണ് ഇയാൾ ഭീഷണി ഇ മെയിൽ അയച്ചത്. കംപ്യൂട്ടറിന്റെ ഐപി വിലാസം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

വിദ്യാധർ നഗറിനു സമീപമുള്ള ഇന്റർനെറ്റ് കഫേയിൽ നിന്നാണ് യുവാവ് സന്ദേശം അയച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റുചെയ്തതും. പ്രതി കുറ്റം സമ്മതിച്ചതായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അഡീഷണൽ ജനറൽ അലോക് ത്രിപാഠി പറഞ്ഞു.

ഇന്റർനെറ്റ് സേവനദാതാവായ ഗൂഗിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എടിഎസ് ഇയാളെ സ്വവസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മെയിൽ അയച്ച കമ്പ്യൂട്ടറിന്റെ ഐപി വിലാസം ലഭിച്ചയുടൻ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഇയാൾക്ക് ഭീകരബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും പ്രതിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അലോക് ത്രിപാഠി പറഞ്ഞു.

ഡിസംബർ 22നാണ് രാജസ്ഥാനിലെ 16 മന്ത്രിമാർക്കും അവരുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ ഭീഷണി സന്ദേശം അടങ്ങിയ മെയിൽ ലഭിച്ചത്. വ്യാജ ഇമെയിൽ വിലാസമുണ്ടാക്കിയ ശേഷം പ്രതി ഒരു സൈബർ കഫേയിൽ നിന്നും ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു. ഭീഷണി സന്ദേശം വന്ന ഇമെയിൽ വിലാസത്തിന്റെ ഉറവിടം തേടി എടിഎസ് ഇമെയിൽ കമ്പനിയെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതി പിടിയിലായത്. ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ, സാമൂഹ്യനീതിയും ശാക്തീകരണവും വകുപ്പു മന്ത്രി അരുൺ ചതുർവേദി തുടങ്ങിയ ക്യാബിനറ്റ് മന്ത്രിമാരടക്കമുള്ളവർക്കാണ് ഭീഷണി സന്ദേശം ഇമെയിലിലൂടെ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP