Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ സ്വാമി ശരിക്കും നേതാജി തന്നെയായിരുന്നോ? മുഖം മറച്ചും വിരലടയാളം നൽകാതെയും സ്വാമി ഒളിച്ചുകഴഞ്ഞതെന്തിന്? രഹസ്യ പൊലീസ് വർഷങ്ങൾ സ്വാമിക്കൊപ്പം വട്ടം കറങ്ങി

ആ സ്വാമി ശരിക്കും നേതാജി തന്നെയായിരുന്നോ? മുഖം മറച്ചും വിരലടയാളം നൽകാതെയും സ്വാമി ഒളിച്ചുകഴഞ്ഞതെന്തിന്? രഹസ്യ പൊലീസ് വർഷങ്ങൾ സ്വാമിക്കൊപ്പം വട്ടം കറങ്ങി

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾ വീണ്ടും തുടരുകയാണ്. പശ്ചിമബംഗാൾ രഹസ്യാന്വേഷ പൊലീസ് വർഷങ്ങളോളം നിരീക്ഷിച്ച സന്യാസി നേതാജിയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ വീണ്ടും ബലപ്പെട്ടിരിക്കുന്നത്. ഷൗൽമാരി ബാബ എന്നറിയപ്പെട്ടിരുന്ന സ്വാമി ശാരദാനന്ദ യഥാർഥത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നേതാജിയായിരുന്നുവെന്നാണ് കരുതുന്നത്.

അറുപതുകളിൽ വർഷങ്ങളോളം ബംഗാളിൽ സ്വാമി ജീവിച്ചിരുന്നു. മുഖം ഫോട്ടോകളിൽ പതിയാതിരിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു ഇദ്ദേഹം. എപ്പോഴും മുഖംമറച്ചുകൊണ്ടാണ് സ്വാമി പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ വിരലടയാളം എവിടെയും പതിയാനും സ്വാമി സമ്മതിച്ചിരുന്നില്ലെന്ന് പശ്ചിമബംഗാൾ രഹസ്യപ്പൊലീസിന്റെ രേഖകളിൽ പറയുന്നു.

1962-ൽ അദ്ദേഹത്തിന് സഞ്ചരിക്കാനായി ഒരു ടാക്‌സി വിളിച്ചപ്പോൾ, അതിൽ കയറുന്നതിന് മുന്നുതന്നെ കാറിന്റെ ചില്ലുകൾ മറയ്ക്കപ്പെട്ടിരുന്നതായി ഒരു രേഖയിൽ പറയുന്നു. മറ്റൊരിക്കൽ ഡോക്ടർ പരിശോധിക്കാനെത്തിയപ്പോൾ മുഖം കമ്പിളികൊണ്ട് മറച്ചുപിടിച്ചതായും സൂചനയുണ്ട്. രക്തം പരിശോധിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിച്ച സന്യാസി, തന്റെ എക്‌സ്-റേ എടുക്കാനും അനുവദിച്ചിരുന്നില്ല. സന്യാസിക്ക് ഒരു ശ്വാസകോശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് 1963-ൽ മനസ്സിലാക്കിയിരുന്നു.

നേതാജിയുടെ മരണം സംബന്ധിച്ച് ദുരൂഹതയുള്ളതിനാൽ, 20 വർഷത്തോളം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അദ്ദേഹത്തിന്റെ ബന്ധുക്കളെ നിരീക്ഷിച്ചിരുന്നുവെന്ന വിവരം വെളിപ്പെട്ടതോടെയാണ് മറ്റു രഹസ്യങ്ങളുടെയും ചുരുളഴിഞ്ഞുതുടങ്ങിയത്. ശാരദാനന്ദ സ്വാമിയുടെ രഹസ്യ ജീവിതം അദ്ദേഹം നേതാജി തന്നെയായിരുന്നോ എന്ന സംശയം ബലപ്പെടുത്തുകയാണെന്ന് ബംഗാൾ പൊലീസിന്റെ രേഖകളിലൊന്നിൽ പറയുന്നു.

ഫോട്ടോകളിൽ മുഖം പതിയാതിരിക്കുന്നതിന് എപ്പോഴും പുകയുടെ പശ്ചാത്തലത്തിൽ മാത്രമാണ് സ്വാമി ഇരിക്കാറുണ്ടായിരുന്നത്. വിരലടയാളം പതിയാതിരിക്കുന്നതിന് എവിടെ സ്പർശിക്കുമ്പോഴും ഒരു തൂവാല ഉപയോഗിച്ചിരുന്നതായും രേഖകളിൽ പറയുന്നു. എ്ന്നാൽ, സ്വാമി നേതാജിയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആശ്രമം അധികൃതർ അഭിപ്രായപ്പെട്ടു. ജയ്‌പ്പാൽഗുഡിയിൽ അഞ്ചുവർഷത്തോളം ജീവിച്ചശേഷം ശാരദാനന്ദ സ്വാമി ഉത്തരാഖണ്ഡിന്റെ ഭാഗമായ പർവത പ്രദേശത്തേയ്ക്ക് താമസം മാറ്റിയെന്നും 1977-ൽ അദ്ദേഹം ഡെറാഡൂണിൽവച്ച് മരിച്ചതായും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP