Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

62,000 കോടി പ്രഖ്യാപിച്ചിട്ടും ഒരൊറ്റ പൈസ പോലും ഇനിയും അനുവദിച്ചിട്ടില്ല; മാനദണ്ഡം എന്തെന്നറിയാതെ ഉദ്യോഗസ്ഥർ; മോദിയുടെ സ്വച്ഛ് ഭാരത് ഫോട്ടോ ഷൂട്ടിൽ ഒതുങ്ങുമോ?

62,000 കോടി പ്രഖ്യാപിച്ചിട്ടും ഒരൊറ്റ പൈസ പോലും ഇനിയും അനുവദിച്ചിട്ടില്ല; മാനദണ്ഡം എന്തെന്നറിയാതെ ഉദ്യോഗസ്ഥർ; മോദിയുടെ സ്വച്ഛ് ഭാരത് ഫോട്ടോ ഷൂട്ടിൽ ഒതുങ്ങുമോ?

ർക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളെപ്പോലെയാകുമോ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 62,000 കോടിയുടെ സ്വച്ഛ് ഭാരത് പദ്ധതിയും? പദ്ധതി നിലനിർത്താൻ 62,000 കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. സമഗ്ര ശുചീകരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുമാസം മുമ്പാണ് പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. നഗരശുചീകരണത്തിനും ഗ്രാമപ്രദേശങ്ങളിൽ പൊതുസ്ഥലത്തെ മലമൂത്ര വിസർജനം നിരുത്സാഹപ്പെടുത്തുന്നതിനുമായുള്ള പദ്ധതികൾക്കായാണ് ഇത്രയും തുക സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, കൃത്യമായ മാനദണ്ഡങ്ങളില്ലാതെ പദ്ധതി നിർവഹണം പരാജയപ്പെടുന്ന സ്ഥിതിയാണിപ്പോൾ.

ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിലാണ് സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, പദ്ധതിക്ക് കീഴിൽ നടപ്പാക്കിയ പരിപാടികളൊന്നും ഇതേവരെ മന്ത്രാലയം അനുവദിച്ചിട്ടില്ല. ഇതിനുള്ള മാനദണ്ഡങ്ങൾക്ക് രൂപം നൽകി വരുന്നതേയുള്ളൂ എന്നതാണ് അതിനുള്ള കാരണം. കേന്ദ്രവും സംസ്ഥാന സർക്കാരുകളും സ്വകാര്യ ഏജൻസികളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര വിവിതമായി 14623 കോടി രൂപയും സംസ്ഥാന സർക്കാരുകളുടെ വിഹിതമായി 4874 കോടി രൂപയും സ്വകാര്യമേഖലയിൽനിന്ന് 45,512 കോടി രൂപയുമാണ് പദ്ധതിയിൽ ചെലവഴിക്കുന്നത്.

കേന്ദ്ര-സംസ്ഥാന-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ രൂപത്തിലെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രതിസന്ധികൾക്കൊരു കാരണം. പദ്ധതിയിൽ കേന്ദ്രത്തിന്റെ വിഹിതം സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ വിഹിതം തീരെ കുറഞ്ഞുപോയി എന്നാണ് പരാതി. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്താനാവില്ല എന്ന ന്യായവും അവർ മുന്നോട്ടുവെയ്ക്കുന്നു.

മാത്രമല്ല, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലും പ്രതീക്ഷിച്ച ഉണർവുണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാരുകൾ പരാതിപറയുന്നു. പദ്ധതിയിൽ കൂടുതൽ വിവിതവും മുടക്കുന്നത് സ്വകാര്യമേഖലയാണ്. തിരിച്ചുവരവ് സംബന്ധിച്ച് യാതൊരു ഉറപ്പുമില്ലാത്തുകൊണ്ടാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനാവാത്തതെന്നും പരാതിയുയരുന്നു.

പ്രശ്‌നപരിഹാരത്തിനായി ടോയ്‌ലറ്റ് നിർമ്മാണത്തിലും ഖരമാലിന്യ സംസ്‌കരണത്തിലും കൂടുതൽ പങ്കാളിത്തം കേന്ദ്രം ഉറപ്പാക്കിയിരുന്നു. എന്നാൽ, ഇതും സ്വകാര്യ മേഖലയെ ആകർഷിക്കുന്നില്ല. പദ്ധതി നടത്തിപ്പിനായി സ്വച്ഛ് ഭാരത് കോശ് എന്ന പേരിൽ കോർപ്പസ് ഫണ്ട് സമാഹരിക്കുന്ന പദ്ധതിക്കും കേന്ദ്രം തുടക്കമിട്ടിരുന്നു.

വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തതുകൊണ്ടാണ് സംസ്ഥാനങ്ങൾക്ക് പദ്ധതി സമർപ്പിക്കാൻ സാധിക്കാതിരുന്നത്. ഏതായാലും നഗരശുചീകരണം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഇക്കൊല്ലം അവസാനത്തോടെ തയ്യാറാകുമെന്ന് നഗരവികസന മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP