Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വാമി അഗ്‌നിവേശിനെതിരായ സംഘപരിവാർ ആക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് രംഗത്ത്; മതവികാരം വൃണപ്പെടുത്തിയ നിരവധി കേസുകൾ സ്വാമിക്കെതിരെയുണ്ട്; ആക്രമത്തിൽ അതിശയിക്കേണ്ടതില്ലെന്നും പരിഹാസം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: സ്വാമി അഗ്‌നിവേശിനെതിരായ സംഘപരിവാർ ആക്രമത്തെ ന്യായീകരച്ച് ബിജെപി നേതാവ് രംഗത്ത്. ഝാർഖണ്ഡിലെ ബിജെപി നേതാവ് ദീപക് പ്രകാശാണ് ന്യയീകരണവുമായി രംഗത്തെത്തിയത്. നിരവധി കേസുകളാണ് മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വാമി അഗ്‌നിവേശിനെതിരെയുള്ളത്. ഇത്തരം സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയതിൽ അതിശയിക്കാനില്ല. ബിജെപി ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഫ് നിരോധനത്തിന് എതിരെ പ്രസ്താവന നടത്തിയയിന്റെ പേരിലാണ് ഒരു സംഘം സംഘപരിവാർ പ്രവർത്തകർ സംഘടിച്ചെത്തി ആര്യസമാജം സ്ഥാപകനായ സ്വാമി അഗ്‌നിവേശിന് നേരേ സംഘപരിവാറിന്റെ ക്രൂര ആക്രമണമുണ്ടായത്. ഝാർഖണ്ഡിലെ പാകൂറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചത്. തടഞ്ഞു വച്ച് മർദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.

ബീഫ് ഭക്ഷണമായി ഉപയോഗിക്കുന്നതിനാൽ അതു നിരോധിക്കരുതെന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശമാണ് ബിജെപി പ്രവർത്തകരുരെ പ്രകോപിപ്പിച്ചത്. ക്രിസ്തീയ മിഷനറിമാർക്ക് സ്വീകാര്യമായ നിലപാടും സ്വാമി സ്വീകരിച്ചു വരികയാണെന്ന് സംഘപരിവാർ ആരോപണം ഉയർത്തിയിരുന്നു. ക്രിസ്ത്യൻ മിഷനറിമാർക്കൊപ്പം ചേർന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദിച്ചതെന്നും ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നത്.

പാകൂറിലെ സ്വകാര്യഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായെത്തിയ ബിജെപി. പ്രവർത്തകർ സ്വാമി അഗ്നിവേശിനെ ആക്രമിക്കുകയായിരുന്നു. ഝാർഖണ്ഡിലെ ലിഠിപദായിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. പ്രദേശത്ത് സന്ദർശനം നടത്താൻ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി, ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകർ അഗ്നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതൽക്കു തന്നെ തമ്പടിച്ചിരുന്നു. ആക്രമി സംഘത്തിലെ 20 ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP