Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെയ്ക്വാൻഡോ താരത്തെ ലൗജിഹാദ് ചെയ്ത സംഭവം; നിക്കാഹ് നാമ വ്യാജമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി മുസ്ലിം പണ്ഡിതൻ രംഗത്ത്

തെയ്ക്വാൻഡോ താരത്തെ ലൗജിഹാദ് ചെയ്ത സംഭവം; നിക്കാഹ് നാമ വ്യാജമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി മുസ്ലിം പണ്ഡിതൻ രംഗത്ത്

ദേശീയ തെയ്ക്വാൻഡോ താരവും ടേബിൾ ടെന്നീസ് പ്ലെയറുമായ ഹിന്ദു പെൺകുട്ടിയെ മുസ്ലിം ചെറുപ്പക്കാരൻ പ്രേമിച്ച് ബലം പ്രയോഗിച്ച് നിക്കാഹിന് വിധേയയാക്കിയ സംഭവത്തിൽ പുതിയ വഴിത്തിരിവുകളുണ്ടായിരിക്കുന്നു. പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നതിന് തെളിവായി കേസിലെ പ്രതിയായ വസീം ഉണ്ടാക്കിയ നിക്കാഹ് നാമ അഥവാ മുസ്ലിം മാര്യേജ് കോൺടാക്ട് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് മുസ്ലിം പണ്ഡിതനായ മൗലാന അലം റാസ നൂറി രംഗത്തെത്തിയിരിക്കുകയാണ്. കാൺപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ പണ്ഡിതനാണ് ഇദ്ദേഹം.

14കാരിയായ പെൺകുട്ടിയായിരുന്നു താൻ ലൗജിഹാദിന് ഇരയായെന്ന പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നത്. ബസ് കണ്ടക്ടറായ മുഹമ്മദ് വസീം രാജയെന്ന വ്യാജപ്പേരിൽ തന്നെ പ്രണയിക്കുകയും തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്നുമാണ് പെൺകുട്ടി ആരോപിച്ചിരുന്നത്.

നിക്കാഹ് നാമയെക്കുറിച്ചും ഈ കേസിനെക്കുറിച്ചും താൻ പഠിച്ചുവെന്നും ഈ നിക്കാഹ് നാമ മുഹമ്മദ് വസീം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും മൗലാന അലം റാസ നൂറി ചൊവ്വാഴ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രസ്തുത നിക്കാഹ് നാമയിൽ ഒരു ഖാസിയുടെയും ഒപ്പ് ഇല്ലെന്നും നൂറി വെളിപ്പെടുത്തി. ഇത് പൊലീസ് പരിശോധിച്ചിട്ടുണ്ടെന്നും യാഥാർത്ഥ്യം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ചിലർ ചെയ്യുന്ന കാര്യങ്ങളിലൂടെ ഒരു സമൂഹത്തിനൊന്നാകെ ചീത്തപ്പേരുണ്ടാകുകയാണെന്നും നൂറി കൂട്ടിച്ചേർത്തു.

ഒരേജാതിക്കാരനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഓഗസ്റ്റ് 16ന് അയാൾക്കൊപ്പം പോയ പെൺകുട്ടിയെ 26ന് പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഒരു ദിവസം വസീമിന്റെ സഹോദരി വിളിച്ച് തന്റെ പേര് റാണിയെന്നാണെന്നും സഹോദരന് പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നറിയിക്കുകയും ചെയ്യുകയായിരുന്നുവത്രെ. ഇതിനെത്തുടർന്നാണത്രെ പെൺകുട്ടി വസീമിനൊപ്പം പോയത്.
ഓഗസ്റ്റ് 26 മുതൽ പൊലീസ് പ്രതിയെ തേടിക്കൊണ്ടിരിക്കുയാണ്. കാൺപൂരിലെ ഡെപ്യൂട്ടി ഇൻസ്‌പെട്ക്ടർ ജനറൽ ഈ കേസിൽ പ്രത്യേക താൽപര്യമെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിനും നിർബന്ധിച്ചുള്ള വിവാഹം കഴിക്കലിനുമാണ് വസീമിന്റെ പേരിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP