Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തുണിയിരിഞ്ഞിട്ടും ചത്ത പാമ്പിനെ വായിൽ കടിച്ചുപിടിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മോദിക്കെതിരേ പുതിയ സമരമുറയുമായി തമിഴ് കർഷകർ; അന്നം തരുന്നവനെ പ്രധാനമന്ത്രി ചാട്ടയ്ക്കടിക്കുന്ന പ്രതീകാത്മക പ്രതിഷേധവും വ്യത്യസ്തമായി; കനിയാതെ കേന്ദ്ര സർക്കാർ

തുണിയിരിഞ്ഞിട്ടും ചത്ത പാമ്പിനെ വായിൽ കടിച്ചുപിടിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മോദിക്കെതിരേ പുതിയ സമരമുറയുമായി തമിഴ് കർഷകർ; അന്നം തരുന്നവനെ പ്രധാനമന്ത്രി ചാട്ടയ്ക്കടിക്കുന്ന പ്രതീകാത്മക പ്രതിഷേധവും വ്യത്യസ്തമായി; കനിയാതെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരക്കാരുടെ സ്ഥിരം വേദിയായ ജന്തർമന്ദറിൽ ഒരുമാസത്തിലേറായി വളരെ വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കടുത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്ടിലെ കർഷകർ കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കാനായി തുണിയിരിഞ്ഞുവരെ പ്രതിഷേധിച്ചിട്ടും ഒരു ഫലവും കണ്ടില്ല.

അറ്റകൈയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ പ്രതിഷേധത്തിന് സമരക്കാർ ഉപയോഗിച്ചിരിക്കുകയാണ്. മോദിയുടെ വേഷം ധരിച്ചെത്തിയ ഒരാൾ കർഷകനെ ചാട്ട ഉപയോഗിച്ച് മർദ്ദിക്കുന്നതാണ് ജന്തർമന്ദറിന് മുന്നിൽ ഇന്ന് അരങ്ങേറിയ സമര രീതി. അന്നം തരുന്നവനെ പ്രധാനമന്ത്രി മർദ്ദിക്കുന്ന രംഗമാണ് പ്രതീകാത്മകമായി ചിത്രീകരിക്കപ്പെട്ടത്.

തങ്ങളെ അവഗണിക്കുന്നത് മോദി തങ്ങളെ ചാട്ട കൊണ്ടടിച്ച് ഡൽഹിയിൽ നിന്നും ഓടിക്കാൻ ശ്രമിക്കുന്നതിന് തുല്യമാണെന്ന് കർഷക സംഘടന പ്രസിഡന്റ് അയ്യകണ്ണ് പറയുന്നു. ഇതിലും ഭേദം അറസ്റ്റാണെന്ന് ഇടയ്ക്ക് തനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തു ചെയ്തിട്ടും കേന്ദ്ര സർക്കാരിന്റെ മനസലിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സമരമുറയ്ക്ക് തമിഴ് കർഷകർ തയാറായത്. നേരത്തേ വായിൽ ചത്ത പാമ്പിനേയും എലിയേയും കടിച്ചുപിടിച്ചും കഴുത്തിൽ തലയോട്ടി കെട്ടിയ മാലയിട്ടും പ്രതീകാത്മക ശവസംസ്‌കാരവും ആത്മഹത്യയും അനുഷ്ടിച്ചും വാ മൂടി കെട്ടിയും നഗ്‌നരായുമെല്ലാം കർഷകർ പ്രതിഷേധിച്ചിരുന്നു.

ജന്തർമന്ദറിന് മുന്നിൽ തമിഴ് കർഷകർ സമരം ആരംഭിച്ചിട്ട് 37 ദിവസമായി. എന്നാൽ ഇവർക്ക് വേണ്ട പരിഗണന നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കർഷകരുടെ സമരം അതിന്റേതായ പ്രാധാന്യത്തോടെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കർഷകർക്ക് പിന്തുണയുമായി എത്തുമ്പോഴും കേന്ദ്രസർക്കാരിന്റെ കണ്ണിൽ ഇവർ കരടാണ്. തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചുള്ള സഹായം ലഭിക്കാതെ ഡൽഹി വിടില്ലെന്നാണ് കർഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP