Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

120 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം ബ്ലാക്ക്‌മെയിൽ ചെയ്ത് വീണ്ടും പീഡനം; ഹരിയാനയിൽ അറസ്റ്റിലായ 60കാരനായ മന്ത്രവാദിയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പീഡന ദൃശ്യങ്ങൾ സിഡിയിലാക്കി പൊലീസിന് കൈമാറിയത് മന്ത്രവാദിയുടെ ബന്ധു

120 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം ബ്ലാക്ക്‌മെയിൽ ചെയ്ത് വീണ്ടും പീഡനം; ഹരിയാനയിൽ അറസ്റ്റിലായ 60കാരനായ മന്ത്രവാദിയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പീഡന ദൃശ്യങ്ങൾ സിഡിയിലാക്കി പൊലീസിന് കൈമാറിയത് മന്ത്രവാദിയുടെ ബന്ധു

മറുനാടൻ മലയാളി ബ്യൂറോ

ഹരിയാന: 60 കാരനായ മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ചത് 120 സ്ത്രീകളെ. കൂടാതെ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് വീണ്ടും പീഡിപ്പിച്ച് വരികയായിരുന്നു ഇയാൾ. ഫദീഹാബാദിലെ തോഹാന എന്ന നഗരത്തിലുള്ള ബാബാ അമർപുരി എന്ന മന്ത്രവാദിയാണ് പൊലീസ് പിടിയിലായത്. ഇയാൾക്ക് ബില്ലു എന്നും പേരുണ്ട്.

ഇയാൾ യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ബ്ലാക്‌മെയിൽ ചെയ്ത് വീണ്ടും ശാരീരീക ബന്ധത്തിന് ഇവരെ നിർബന്ധിക്കുകയായിരുന്നു. പ്രതി ഫോണിൽ പകർത്തി സൂക്ഷിച്ചുവെച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ ഇയാളുടെ തന്നെ ബന്ധു സിഡിയിലാക്കി പൊലീസിന് കൈമാറിയതോടെയാണ് പീഡന വിവരങ്ങൾ പുറത്ത് വന്നത്. പ്രതിയെ അഞ്ചു ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരിക്കുകയാണ്.

120 വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ എല്ലാം വിവിധ സ്ത്രീകളാണ്. ലൈംഗിക പീഡനം, അശ്ശീല ദൃശ്യങ്ങൾ പകർത്തൽ, ഭീഷണി എന്നീ കുറ്റങ്ങളും ഐടി ആക്ടിലെ വകുപ്പുകളും ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരീക ബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുമെന്നാണ് ഇയാൾ യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇയാളുടെ യഥാർത്ഥ പേര് അമരവീർ എന്നാണെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP