Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക സംതൃപ്തിക്കു വേണ്ടിയാണോ ടാക്‌സി ഡ്രൈവർമാർ സർവീസ് നടത്തുന്നത്; ഡൽഹിയിൽ യാത്രയ്ക്കിടെ ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചെന്നു യുവതിയുടെ പരാതി

ലൈംഗിക സംതൃപ്തിക്കു വേണ്ടിയാണോ ടാക്‌സി ഡ്രൈവർമാർ സർവീസ് നടത്തുന്നത്; ഡൽഹിയിൽ യാത്രയ്ക്കിടെ ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചെന്നു യുവതിയുടെ പരാതി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു വീണ്ടും ടാക്‌സി ഡ്രൈവർമാരുടെ ചെയ്തിക്കെതിരെ യാത്രക്കാരിയുടെ പരാതി. യാത്രയ്ക്കിടെ ഡ്രൈവർ സ്വയംഭോഗം ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.

തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ഡ്രൈവർ ഇത്തരത്തിൽ പെരുമാറിയതായി യുവതി പരാതി നൽകിയിരിക്കുന്നത്. ടാക്‌സി ഫോർ ഷുവർ ഏജൻസിയുടെ ഡ്രൈവർക്കെതിരെയാണ് ഡൽഹി സ്വദേശിയായ യുവതിയാണ് പരാതിപ്പെട്ടത്.

ജൂലൈ രണ്ടിനാണ് സംഭവം നടന്നത്. ഇതെക്കുറിച്ച് യുവതി ഫേസ്‌ബുക്കിലും ട്വിറ്ററിലുമാണ് പോസ്റ്റ് ചെയ്തു. സംഭവമെന്ന് യുവതി ഫേസ്‌ബുക്കിൽ എഴുതുന്നു. സാകേതിൽനിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഓലാ കാബ്‌സ് വഴി വന്ന ടാക്‌സി ഫോർ ഷുവർ ടാക്‌സിയിലെ ദേവീന്ദർ കുമാർ എന്ന ഡ്രൈവറാണ് മോശമായി പെരുമാറിയത്.

താൻ ഫോണിൽ സംസാരിക്കുന്നതിനിടെ ഉച്ചത്തിൽ പാട്ട് വച്ചതിനാൽ, ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അയാൾ അശ്രദ്ധമായ ഡ്രൈവിങ് ആരംഭിച്ചു. ലക്കില്ലാത്ത പാച്ചിൽ കണ്ട് അശ്രദ്ധമായ ഡ്രൈവിങ് അവസാനിപ്പിക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അയാൾ അതു തുടർന്നപ്പോൾ ശ്രദ്ധിച്ചു നോക്കുകയും ഡ്രൈവർ സ്വയംഭോഗം ചെയ്യുന്നത് കണ്ടതായുമാണ് യുവതി പറയുന്നത്.

'സ്റ്റിയറിംഗിനു മേലുള്ള അയാളുടെ നിയന്ത്രണം ഏതാണ്ട് നഷ്ടമായിരുന്നു. അയാൾ, വേറെ ഏതോ അവസ്ഥയിലായിരുന്നു'വെന്നും യുവതി പരാതിപ്പെടുന്നു. പരാതി ഉയർന്നതിനെ തുടർന്ന് ഡ്രൈവറെ പുറത്താക്കിയതായി ടാക്‌സി ഫോർ ഷുവർ ഏജൻസി അറിയിച്ചു.

ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാക്‌സി ഫോർ ഷുവർ ഏജൻസിയെ ഫെബ്രുവരിയിലാണ് എതിരാളികളായ ഓല കാബ്‌സ് ഏറ്റെടുത്തത്. കഴിഞ്ഞ മാസം ഓല ആപ്പിൽ ഈ ഏജൻസിയെ കൂടി ഉൾപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP