Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോസ് അടക്കമുള്ള സഹപ്രവർത്തകർ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചു; ഓഫീസ് സമയത്ത് 43 സഹപ്രവർത്തകർ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി ടെക്കി

ബോസ് അടക്കമുള്ള സഹപ്രവർത്തകർ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചു; ഓഫീസ് സമയത്ത് 43 സഹപ്രവർത്തകർ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി ടെക്കി

മറുനാടൻ മലയാളി ബ്യൂറോ

നോയിഡ: ഓഫീസ് സമയത്ത് തന്റെ ബോസടക്കം സഹപ്രവർത്തകർ തന്നെ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി വനിത സോഫ്റ്റ് വെയർ എഞ്ചിനീയറുടെ പരാതി. നോയിഡയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി പൊലീസിന് നൽകിയ പരാതിപ്രകാരം 43 സഹപ്രവർത്തകരാണ് ചൂഷണം ചെയ്തത്. സെക്ടർ 58 പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കാരിയായ യുവതിയുടെ പരാതിയിൽ 21 സഹപ്രവർത്തകരുടെ പേരുകൾ വെളിപ്പെടുത്തുന്നുണ്ട്.

അവശേഷിക്കുന്ന 22 പേരുടെ കാര്യം പരാതിയിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും പേരുകൾ വ്യക്തമാക്കിയിട്ടില്ല. സഹപ്രവർത്തകർ തന്നോട് പതിവായി അസഭ്യം പറയുന്നുവെന്ന് ഗസ്സിയാബാദ് സ്വദേശിയായ യുവതി ആരോപിക്കുന്നു. 2016 മുതലാണ് യുവതി കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. 2017 നവംബർ മുതൽ ഓഫീസ് സമയം പലരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. പല സഹപ്രവർത്തകരോടൊപ്പവും കിടക്ക പങ്കിടാൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും യുവതി പരാതിയിൽ പറയുന്നു.

മാത്രമല്ല തനിക്കെതിരെ അശ്ലീല മെസേജുകളും മോർഫ് ചെയ്ത തന്റെ ചിത്രങ്ങളും സഹപ്രവർത്തകരിൽ പലരും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചുവെന്നും യുവതി പറയുന്നു. വനിത കമ്മീഷനിലും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പരാതി നൽകിയെന്നും ഫലമൊന്നും ഉണ്ടായില്ലെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ നോയിഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുപവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രതികൾക്കെതിരെ നടപടി എടുക്കുന്നതിന് മുമ്പായി സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP