Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാൽസംഗം ചെയ്തയാളുടെ അഞ്ചുവയസ്സുള്ള മകനെ തട്ടിയെടുത്ത് കഴുത്തറുത്തുകൊന്നു; ഉത്തർപ്രദേശിലെ 13-കാരിയുടെ കഥ ലോക മാദ്ധ്യമങ്ങളിൽ

ബലാൽസംഗം ചെയ്തയാളുടെ അഞ്ചുവയസ്സുള്ള മകനെ തട്ടിയെടുത്ത് കഴുത്തറുത്തുകൊന്നു; ഉത്തർപ്രദേശിലെ 13-കാരിയുടെ കഥ ലോക മാദ്ധ്യമങ്ങളിൽ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ പേരിലാണ് ഇന്ത്യ ലോകമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ, ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയെ. ബലാൽസംഗം ചെയ്തയാളുടെ അഞ്ചുവയസ്സുള്ള മകനെ തട്ടിയെടുത്ത് കഴുത്തറുത്തുകൊന്ന ഉത്തർപ്രദേശിലെ 13-കാരിയാണ് ഈ കഥയിലെ നായിക. ബലാൽസംഗം ചെയ്തയാളുടെ അഞ്ചുവയസ്സുള്ള മകനെ തട്ടിയെടുത്ത് കഴുത്തറുത്തുകൊന്നു; ഉത്തർപ്രദേശിലെ 13-കാരിയുടെ കഥ ലോക മാദ്ധ്യമങ്ങളിൽ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ പേരിലാണ് ഇന്ത്യ ലോകമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ, ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയെ. ബലാൽസംഗം ചെയ്തയാളുടെ അഞ്ചുവയസ്സുള്ള മകനെ തട്ടിയെടുത്ത് കഴുത്തറുത്തുകൊന്ന ഉത്തർപ്രദേശിലെ 13-കാരിയാണ് ഈ കഥയിലെ നായിക.

ഈ മാസമാദ്യമാണ് പെൺകുട്ടി ബലാൽസംഗത്തിനിരയായത്. അന്നുമുതൽ, തന്നെ ഉപദ്രവിച്ചയാളോട് പകരം വീട്ടണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു പെൺകുട്ടി. അതിന് ഇരയായത് അഞ്ചുവയസ്സുമാത്രമുള്ള കുരുന്നും. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ തട്ടിയെടുത്ത പെൺകുട്ടി പിന്നീട് അവനെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത പൊലീസ്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാൽസംഗക്കേസ്സും രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. റിങ്കു എന്ന് പേരുള്ളയാൾക്കെതിരെയാണ് പൊലീസ് കേസ്സെടുത്തിട്ടുള്ള്. ഒരു വൈറ്റ്‌നർ നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നു്‌വെന്നാണ് പെൺകുട്ടിയുടെ മൊഴി.

എന്നാൽ, പെൺകുട്ടി മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് ഓഫീസർ ഒ.പി.സിങ് പറഞ്ഞു. വൈറ്റ്‌നർ ചിലപ്പോൾ മയക്കുമരുന്നിന് പകരം ഉപയോഗിക്കാറുണ്ട്. ആളുകളുമായി നിരന്തരം വഴക്കടിക്കുകയും ചെയ്തിരുന്ന പെൺകുട്ടി വളരെ ദരിദ്രമായ ചുറ്റുപാടിൽനിന്നാണ് വരുന്നത്. വീട്ടിലെ സാഹചര്യങ്ങളും മോശമാണെന്ന് പൊലീസ് പറഞ്ഞു.

പോളിത്തീൻ കവറിൽ അടക്കം ചെയ്ത് കലുങ്കിനടിയിൽ ഉപേക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പാതി കത്തിച്ച നിലയിലായിരുന്നു. തെരുവുനായ്ക്കൾ വലിച്ച് പുറത്തിട്ടപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പൊലീസിന്റെ പിടിയിലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP