Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക ചേഷ്ട കാണിച്ച സംഘത്തെ വെല്ലുവിളിച്ച 15 കാരിയെ പ്രതികൾ ചുട്ടുകൊന്നു; ക്രൂരതയുടെ കഥയുമായി വീണ്ടും യുപി ഗ്രാമം

ലൈംഗിക ചേഷ്ട കാണിച്ച സംഘത്തെ വെല്ലുവിളിച്ച 15 കാരിയെ പ്രതികൾ ചുട്ടുകൊന്നു; ക്രൂരതയുടെ കഥയുമായി വീണ്ടും യുപി ഗ്രാമം

ബറേലി: ഉത്തർപ്രദേശിൽ മാനഭംഗശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ആറംഗ യുവാക്കളുടെ സംഘം തീവച്ചുകൊന്നു. സംഘത്തിലെ നാലു പേരെ ഇതിനകം അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പേർക്കായി തെരച്ചിൽ ശക്തമാക്കി.

17നാണ് സംഭവം. ബറേലി ഷാജഹാൻപുർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. പെൺകുട്ടി ഒറ്റയ്ക്കായിരിക്കേ വീട്ടിൽ അതിക്രമിച്ചു കടന്ന സംഘം മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്നതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ പ്രദേശവാസികൾ തന്നെയാണ് ആക്രമണം നടത്തിയത്. നിർധന കുടുംബത്തിലെ അംഗമാണ് കുട്ടി. ഇവിരുടെ ആശുപത്രി ചെലവ് ജില്ല, പ്രദേശിക ഭരണകൂടമാണ് വഹിച്ചത്.

സ്ത്രീകൾക്കെതിരെ നിരന്തരം അക്രമം നടക്കുന്ന ഗ്രാമമാണ് ഷാജഹാൻപൂർ. മാസങ്ങൾക്ക് മുമ്പ് രണ്ട് പെൺകുട്ടികളെ ബലാൽസംഗം ചെയ്ത ശേഷം മാവിൽ കെട്ടിത്തൂക്കിയ സംഭവവും നടന്നു. ഈ സാഹചര്യത്തിൽ ഇവിടെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ
ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഈ കൊലപാതകം ഏറെ ചർച്ചയായി. പ്രതിഷേധങ്ങളും സജീവമായി. ഈ കാലയളവിൽ സ്ത്രീകൾക്കെതിരെ യുപിയിൽ റിപ്പോർട്ട് ചെയ്ത കേസുകളും കൂടി. മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതിരോധത്തിലുമായി.

ഇതോടെ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും യുപിയിലെ സാമൂഹികാന്തരീക്ഷത്തെ മാറ്റിയില്ല. അതിന്റെ തുടർച്ചയാണ് ഷാജഹാൻപൂരിലെ പുതിയ സംഭവവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP