Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആസാം റൈഫിൾസിലെ അഴിമതിക്കഥയുമായി തെഹൽക്കയുടെ രണ്ടാം വരവ്; നിർമ്മാണ കരാറുകൾക്ക് ഉദ്യോഗസ്ഥർ 30 ശതമാനം കമ്മീഷൻ വാങ്ങുന്നു: ഒളിക്യാമറാ ഓപ്പറേഷന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

ആസാം റൈഫിൾസിലെ അഴിമതിക്കഥയുമായി തെഹൽക്കയുടെ രണ്ടാം വരവ്; നിർമ്മാണ കരാറുകൾക്ക് ഉദ്യോഗസ്ഥർ 30 ശതമാനം കമ്മീഷൻ വാങ്ങുന്നു: ഒളിക്യാമറാ ഓപ്പറേഷന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

ന്യൂഡൽഹി: 2001ൽ എൻഡിഎ സർക്കാറിന്റെ ആയുധ കച്ചവടത്തിലെ അഴിമതികൾ സ്റ്റിങ്ങ് ഒപ്പറേഷനിലൂടെ പുറത്തു കൊണ്ടുവന്ന ഇന്ത്യൻ മാദ്ധ്യമരംഗത്ത് തന്നെ വൻ മാറ്റങ്ങൾക്ക് വഴിവച്ച് തെഹൽക്ക് വീണ്ടും വർദ്ധിത വീര്യത്തോടെ രംഗത്തെത്തി. തെഹൽക്കയുടെ പുതിയ എഡിറ്റർ കൂടെ ആയ മാത്യൂ സാമുവൽ, 13 വർഷത്തിനു ശേഷം വീണ്ടും ഒരു സ്‌ഫോടനാത്മക റിപ്പോർട്ടുമായി തെഹൽക്കയെ തിതിരിച്ചുകൊണ്ടുവന്നു. ആസാം റൈഫിൾസിലെ അഴിമതിക്കഥകളാണ് തെഹൽക്ക് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. തെഹൽക്ക നടത്തിയ ഒളിക്യാമറാ ഓപ്പറോഷന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് ചാനൽ പുറത്തുവിട്ടു.

ആസാം റൈഫിൾസിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉന്നത മേധാവികൾ നേരിട്ട് കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ തെഹൽക്കു പുറത്തുവിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുകയുടെ 30 ശതമാനമാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. ആസാം റൈഫിൾസിൽ വൻതുകയുടെ ഇടപാടുകൾ നടക്കുമ്പോഴാണ് ഇങ്ങനെ കൈക്കൂലി വാങ്ങിയത്. ഇങ്ങനെ കോഴ വാങ്ങിയ തുക കൊണ്ട് ഉദ്യോഗസ്ഥർ കോടീശ്വരന്മാരായെന്നും തെഹൽക്ക റിപ്പോർട്ട് ചെയ്യുന്നു.

മുൻ സൈനികനും മലയാളിയുമായ കരാറുകാരൻ സിസി മാത്യുവിൽ നിന്നും സൈനിക ഉദ്യോഗസ്ഥർ പണം ചോദിച്ചുവാങ്ങുന്ന ദൃശ്യങ്ങളാണ് തെഹൽക്കയും പുതിയ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പ്രതിവർഷം 3000 കോടി രൂപയിലധികം ബജറ്റ് വിഹിതം കിട്ടുന്ന സൈനികവിഭാഗമാണ് അസം റൈഫിൾസ്. ഈ തുകയുന്ന നല്ലൊരുപങ്കും വടക്ക് കിഴക്കൻ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഈ അർദ്ധ സൈനികവിഭാഗം ചെലവഴിക്കുന്നത്. ടെൻഡർകിട്ടുന്ന അംഗീകൃത കോൺട്രാക്ടറിൽ നിന്നും കരാർ തുകയുടെ 30 ശതമാനം വരെ കൈക്കൂലിയായി ആവശ്യപ്പെടുന്നുവെന്നാണ് സിസി മാത്യു ആരോപിക്കുന്നത്.

ശവപ്പെട്ടി കുംഭകോണം മുതൽ നിരവധി അഴിമതിക്കഥകൾ പുറത്തുവന്നിട്ടും ഇപ്പോഴും സൈന്യത്തിൽ നിർബാധം അഴിമതി തുടരുന്നതിന്റെ തെളിവുകളാണ് തെഹൽക്ക പുറത്ത് വിട്ടിരുക്കുന്നത്. മണിപ്പൂരിലെ തമാങ് ലോങ് ജില്ലയിൽ 24 ലക്ഷം രൂപയ്ക്ക് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ കരാർ ഉറപ്പിക്കുന്നിന് കൈക്കൂലി വാങ്ങുന്ന വാങ്ങുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. മൊത്തം കൈക്കൂലി തുകയുടെ 16 ശതമാനം മാത്യുവിൽ നിന്നും ഉദ്യോഗസ്ഥർ നേരത്തെ തന്നെ വാങ്ങിയിരുന്നു. മറ്റൊരു 18 ശതമാനം തുക വിവിധ ഉദ്യോഗസ്ഥർക്ക് നൽകുന്നത് തെഹൽക്ക പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്.

അസം റൈഫിൾസ് ഡയറക്ടർ ജനറൽ, അഡീഷണൽ ഡയറക്ടർ ജനറൽ, ചീഫ് എഞ്ചിനീയർ എന്നിവർക്കുവേണ്ടിയുള്ള പണം പ്രത്യേകം പ്രത്യേകം ജൂനിയർ കമ്മീഷൻഡ് ഓഫീസർ എച്ച് ദേബ് വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ഉദ്യോഗസ്ഥൻ സുബേദാർ ഗൗതം ചക്രവർത്തി സ്വന്തം പങ്കിലുള്ള കൈക്കൂലി വാങ്ങുന്നതിനൊപ്പം ഉന്നത ഉദ്യോഗസ്ഥനായ ലഫ്. കേണൽ കകാറിന്റെ കഴിഞ്ഞ കരാറുകാലത്തെ കൈക്കൂലിയും ചോദിച്ചുവാങ്ങി. ലഫ്. കേണൽ ഗോഗോയിയും തന്റെ കീഴ് ഉദ്യോഗസ്ഥന് പണം നൽകാൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP