Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളം മൂന്നിരട്ടി വർധിപ്പിച്ചു മൂന്നുലക്ഷമാക്കണമെന്നു തെലങ്കാന എംഎൽഎമാർ

ഹൈദരാബാദ്: ശമ്പളം മൂന്നിരട്ടി വർധിപ്പിച്ചു മൂന്നുലക്ഷമാക്കണമെന്നു തെലങ്കാന എംഎൽഎമാർ. നിലവിൽ ലഭിക്കുന്ന 95,000 രൂപയിൽ നിന്ന് ശമ്പളം മൂന്നു ലക്ഷമാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ജോലിയുടെ ഭാഗമായുള്ള യാത്രാചെലവ് വർധിച്ചുവരികയാണെന്നും സഹായികളുടെ ശമ്പളവും ഭക്ഷണവും ഉൾപ്പെടുത്തുമ്പോൾ നിലവിൽ ലഭിക്കുന്ന തുക മതിയാവുന്നില്ലെന്നുമാണ് പരാതി. മന്ത്രിമാർക്കു മാത്രമായി വർഷം 15 കോടി രൂപയാണ് സർക്കാർ ശമ്പള ഇനത്തിൽ നൽകുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സ്വകാര്യ വിമാനത്തിൽ ചൈന സന്ദർശിക്കാൻ രണ്ടു കോടി രൂപ ചെലവഴിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഏഴു കോടി രൂപ ചെലവിട്ട് യാഗം നടത്തിയതും വിവാദമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP