Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊൽക്കത്തയിൽ നടിക്കെതിരെ കേരള മോഡൽ ആക്രമണം;തെലുങ്ക് നടി കാഞ്ചന മോയിത്രയുടെ കാർ പുലർച്ചെ തടഞ്ഞു; താക്കോൽ ഊരിയെടുത്ത ശേഷം വലിച്ചിറക്കി ആക്രമിക്കാൻ ശ്രമം; മൂവർ സംഘത്തിന്റെ അതിക്രമം നടി ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ; രണ്ടുപേർ പിടിയിൽ

കൊൽക്കത്തയിൽ നടിക്കെതിരെ കേരള മോഡൽ ആക്രമണം;തെലുങ്ക് നടി കാഞ്ചന മോയിത്രയുടെ കാർ പുലർച്ചെ തടഞ്ഞു; താക്കോൽ ഊരിയെടുത്ത ശേഷം വലിച്ചിറക്കി ആക്രമിക്കാൻ ശ്രമം; മൂവർ സംഘത്തിന്റെ അതിക്രമം നടി ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ; രണ്ടുപേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേരളത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ കോളിളക്കം അടങ്ങും മുമ്പേ കൊൽക്കത്തയിലും സമാനസംഭവം അരങ്ങേറി.തെലുങ്ക് നടി കാഞ്ചന മോയിത്ര ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേയാണ് മൂവർ സംഘത്തിന്റെ ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച രാത്രി ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയുടെ കാർ തടഞ്ഞു നിർത്തിയായിരുന്നു സംഘത്തിന്റെ ആക്രമണശ്രമം.കൊൽക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലർച്ചെ ഒരു മണിക്കാണ് സംഭവം.

മദ്യ ലഹരിയിലായിരുന്ന മൂന്നുപേർ കാഞ്ചന സഞ്ചരിച്ചിരുന്ന കാർ തടയുകയും താക്കോൽ ഊരിയെടുത്ത ശേഷം അവരെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് കാഞ്ചന നൽകിയ പരാതിയിൽ പറയുന്നത്. ഷൂട്ടിങിനു ശേഷം ബെഹ്‌ലയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം. കാഞ്ചനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണം തുടരുകയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP