Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരങ്ങന്മാർ അപകടകാരികൾ അല്ലെന്ന് കരുതുന്നവർ പട്‌നയിലെ ഈ ഗ്രാമത്തിലേക്ക് ചെല്ലുക; ഏറ്റവും ഒടുവിൽ കുരങ്ങന്മാർ കല്ലെറിഞ്ഞുകൊന്നത് ക്ഷേത്ര പൂജാരിയെ

കുരങ്ങന്മാർ അപകടകാരികൾ അല്ലെന്ന് കരുതുന്നവർ പട്‌നയിലെ ഈ ഗ്രാമത്തിലേക്ക് ചെല്ലുക; ഏറ്റവും ഒടുവിൽ കുരങ്ങന്മാർ കല്ലെറിഞ്ഞുകൊന്നത് ക്ഷേത്ര പൂജാരിയെ

ട്‌നയിലെ മിർച്ചായ് ഗലിയിലുള്ളവർ കുരങ്ങന്മാരുടെ ആക്രമണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. സംഘമായെത്തി പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന കുരങ്ങന്മാർ ഏറ്റവുമൊടുവിൽ ഒരു ക്ഷേത്ര പൂജാരിയെ കല്ലെറിഞ്ഞുകൊന്നു. മുന്ന മിശ്രയെന്ന മധ്യവയസ്‌കനാണ് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

വീട്ടിന്റെ താഴത്തെനിലയിൽ നിലംതുടച്ചുകൊണ്ടിരുന്ന മുന്നയുടെ ദേഹത്തേയ്ക്ക് കുരങ്ങന്മാർ മുകളിൽനിന്ന് തുടർച്ചയായി ഇഷ്ടികകൾ എടുത്തെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുന്നയെ നാളന്ദ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരിച്ചു. അടുത്തിടെയായി കുരങ്ങന്മാരുടെ ആക്രമണം രൂക്ഷമായ മിർച്ചായ് ഗലിയിലെ താമസക്കാർ ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ്.

കുരങ്ങന്മാരുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന മൂന്നാമത്തെയാളാണ് മുന്ന. മൽസലാമി, ചൗക്ക്, ഖജേകാലൻ എന്നീ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കുരങ്ങന്മാരുടെ ആക്രമണം കൂടുതലായുള്ളത്. സ്ത്രീകളെയും കുട്ടികളെയും കടിച്ച് പരിക്കേൽപ്പിക്കുന്ന ആക്രമണകാരികളായ കുരങ്ങന്മാരെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പൊലീസും.

കടയിൽനിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചുവരുംവഴിയാണ് സ്ത്രീകളെയും കുട്ടികളെയും കുരങ്ങന്മാർ കൂട്ടത്തോടെ ആക്രമിക്കുക. കൈയിലുള്ള സഞ്ചി തട്ടിപ്പറിക്കുമെന്ന് മാത്രമല്ല, കടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്യുന്നു. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ ബാഗും തട്ടിയെടുക്കാറുണ്ട്. കുരങ്ങന്മാരുടെ ശല്യം അധികരിച്ചതോടെ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും പട്‌ന മുൻസിപ്പാലിറ്റി അധികൃതരുടെയും നിർദേശത്തിനായി കാക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP