Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സർജിക്കൽ സ്ട്രൈക്ക്' എന്നു പറഞ്ഞാൽ യുദ്ധമാണോ? മിന്നൽ വേഗത്തിൽ ഭീകര കേന്ദ്രങ്ങൾ തകർക്കുന്ന 'സർജിക്കൽ സ്ട്രൈക്ക്' എന്തെന്നറിയാം..

'സർജിക്കൽ സ്ട്രൈക്ക്' എന്നു പറഞ്ഞാൽ യുദ്ധമാണോ? മിന്നൽ വേഗത്തിൽ ഭീകര കേന്ദ്രങ്ങൾ തകർക്കുന്ന 'സർജിക്കൽ സ്ട്രൈക്ക്' എന്തെന്നറിയാം..

ന്യൂഡൽഹി: ഇന്നലെ രാത്രി കശ്മീരിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം നടത്തിയതു  'സർജിക്കൽ സ്ട്രൈക്ക്' എന്നു പറയും. ഒരു യുദ്ധമോ യുദ്ധപ്രഖ്യാപനമോ അല്ല സർജിക്കൽ സ്ട്രൈക്ക്. രണ്ടു രാജ്യങ്ങൾക്കിടയിൽ നുഴഞ്ഞുകയറ്റം രൂക്ഷമാകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുന്ന രാജ്യം അതു ചെറുക്കാൻ നടത്തുന്ന മിന്നലാക്രമണങ്ങളാണ് സർജിക്കൽ സ്ട്രൈക്ക് എന്നറിയപ്പെടുന്നത്.

സർജിക്കൽ സ്ട്രൈക്ക് ഒരു യുദ്ധ നടപടിയല്ല. സൈനിക നടപടിയായാണ് സർജിക്കൽ സ്ട്രൈക്ക് വിശേഷിപ്പിക്കപ്പെടുന്നത്. ശത്രുരാജ്യത്തിന്റെയോ ശത്രു പക്ഷത്തിന്റെയോ താവളങ്ങളെയും കേന്ദ്രങ്ങളെയും സാമഗ്രികളെയും തകർക്കുകയാണ് സർജിക്കൽ സ്ട്രൈക്ക് ലക്ഷ്യമിടുന്നത്. ദൗത്യത്തിനു ശേഷം മിന്നൽ വേഗത്തിൽ സ്വന്തം താവളത്തിലേക്കു മടങ്ങിവരികയാണ് സേന ഇത്തരം നടപടികളിൽ ചെയ്യുക.

സർജിക്കൽ സ്ട്രൈക്കുകളിൽ ശത്രുപക്ഷത്തെ മാത്രമായിരിക്കും ലക്ഷ്യം. സാധാരണക്കാർക്ക് ആൾനാശമോ പരുക്കോ ഏൽക്കാതിരിക്കാൻ സൈന്യം പ്രത്യേക കരുതലെടുക്കും. വലിയ ആസൂത്രണത്തിന്റെയോ മുന്നൊരുക്കത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല സർജിക്കൽ സ്ട്രൈക്കുകൾ നടത്തുക.

അടുത്തകാലത്ത് മ്യാന്മറിലും ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. വിഘടനവാദികളായ 38 നാഗാ തീവ്രവാദികളെയാണ് ഈ സൈനിക നടപടിയിൽ നിമിഷങ്ങൾക്കുള്ളിൽ സൈന്യം കൊന്നൊടുക്കിയത്. നയതന്ത്ര ഇടപെടലുകൾ പരാജയപ്പെടുമ്പോൾ ശത്രുക്കളെ ഇല്ലാതാക്കാൻ പെട്ടെന്നു നടത്തുന്ന സർജിക്കൽ സ്ട്രൈക്കുകൾ ലോകത്തു പല രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP