Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൂലൈയിലും കശ്മീരിലെ മാർക്കറ്റിൽ ആക്രമണത്തിനു ശ്രമിച്ചു; കൂട്ടാളി ഭയപ്പെട്ടതിനാൽ പിന്മാറി: പിടിയിലായ പാക് ഭീകരൻ നവേദിന്റെ വെളിപ്പെടുത്തൽ

ജൂലൈയിലും കശ്മീരിലെ മാർക്കറ്റിൽ ആക്രമണത്തിനു ശ്രമിച്ചു; കൂട്ടാളി ഭയപ്പെട്ടതിനാൽ പിന്മാറി: പിടിയിലായ പാക് ഭീകരൻ നവേദിന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ മാർക്കറ്റിൽ ജൂലൈ 20ന് ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നുവെന്ന് ഉധംപൂരിൽ പിടിയിലായ പാക് ഭീകരൻ മുഹമ്മദ് നവേദ് യാക്കൂബ്. സൈനിക വ്യൂഹത്തിനുനേരെ ആക്രമണം നടത്തുന്നതിനിടെയാണ് ഈ ലഷ്‌കർ ഭീകരൻ പിടിയിലായത്.

കൂട്ടാളിയായ 17 കാരൻ അബു ഒകാസ പേടിക്കുകയും കരയുകയും ചെയ്തതോടെയാണ് അവസാന നിമിഷം ആക്രമണത്തിൽ നിന്നും പിന്മാറിയത്. ചോദ്യം ചെയ്യലിലാണ് ഇക്കാര്യം നവേദ് വെളിപ്പെടുത്തിയത്.

മാർക്കറ്റും അതിനോട് ചേർന്നുള്ള സൈനിക താവളവുമായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. എന്നാൽ അവസാന ആക്രമണത്തിന് അവസാന നിമിഷം ഒകാസ പേടിച്ചു കരഞ്ഞതോടെ ആക്രമണം മാറ്റിവയ്ക്കുകയായിരുന്നു. ഒകാസയും പാക്കിസ്ഥാൻ സ്വദേശിയാണ്.

നാലു ഭീകരർ ഗുൽമാർഗ് സെക്ടർ വഴിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരുടെ രേഖാചിത്രം എൻഐഎ പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തിലാണ് ഒകാസയുള്ളത്. നവേദിനൊപ്പം ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.

ജമ്മുവിനടുത്തുള്ള സാംബാ ജില്ലയിലെ ബാരി ബ്രാഹ്മണ എന്ന സ്ഥലത്ത് സേനാംഗങ്ങൾ സ്ഥിരമെത്തുന്ന മാർക്കറ്റാണ് നാലംഗ സംഘം ലക്ഷ്യമിട്ടത്. ജൂലായ് 20ന് ജമ്മുവിലെത്തിയെങ്കിലും ഒപ്പമുള്ള 17കാരൻ അബു പേടിച്ച് കരഞ്ഞ് ബഹളം വച്ചതിനാൽ ദൗത്യം ഉപേക്ഷിച്ചു. അടുത്തുതന്നെ സേനയുടെ താവളവും ഉള്ളതിനാലാണ് മാർക്കറ്റ് ലക്ഷ്യമിട്ടതെന്നും നവേദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP